യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍ (പ്രസിഡണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌) മാസികകള്‍ പരിചയപ്പെടുത്തി സംസാരിച്ചു. മേഖലാ ശാസ്‌ത്രകേന്ദ്രം ഡയറക്ടര്‍ ഡോ.വി.എസ്‌ രാമചന്ദ്രന്‍ ശാസ്‌ത്രകേരളവും സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ ജയഷീല യുറീക്കയും പ്രകാശനം ചെയ്‌തു.

ചടങ്ങില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാസെക്രട്ടറി എ.പി.പ്രേമാനന്ദന്‍ സ്വാഗതവും സ്‌കൂള്‍ലീഡര്‍ സാന്ദ്ര നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ