പി വി സന്തോഷ് മാസ്റ്ററെ അനുസ്മരിച്ചു

0

കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ മുതിര്‍ന്ന പരിഷദ് പ്രവര്‍ത്തകന്‍ പി.വി. സന്തോഷ് മാസ്റ്ററെ അനുസ്മരിച്ചു

വയനാട് : കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ മുതിര്‍ന്ന പരിഷദ് പ്രവര്‍ത്തകന്‍ പി.വി. സന്തോഷ് മാസ്റ്ററുടെ ഓര്‍മദിനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ്‌ മാസ്റ്റർ അനുസ്മരണം നടത്തി. മേഖലാ പ്രസിഡന്റ് കെ കെ സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പരിപാടിയില്‍. വി പി ബാലചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. ഗോത്രജനതയുടെ ഉന്നതവിദ്യാഭ്യാസം എന്ന വിഷയത്തിൽ കെ ബി സിമിൽ പ്രഭാഷണം നടത്തി. സന്തോഷ് മാസ്റ്ററുടെ ഭാര്യ യമുനടീച്ചർ  മാനന്തവാടി ഇ എം എസ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകം  എക്സിക്യൂട്ടീവ് അംഗം വി കെ അനിതാമോൾ  ജില്ലാ സെക്രട്ടറി അനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി. കെ മോഹൻകുമാർ, രജിതാലയം രവീന്ദ്രൻ, എ കെ സുമേഷ്, എ വി മാത്യു, ശാന്തകുമാരി, ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സജി കെ ജെ സ്വാഗതവും  ജില്ലാ ജോ. സെക്രട്ടറി കെ പി സുനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *