മാനന്തവാടിയില്‍ ചാന്ദ്രദിനം ആഘോഷിച്ചു

മാനന്തവാടി : ഈ വര്‍ഷത്തെ ചാന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആഘോഷിച്ചു. ചാന്ദ്രദിനപ്പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപകന്‍ പി.ഹരിദാസന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം, വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിയുള്ള പ്രശ്നോത്തരി, ശാസ്ത്രബോധം വളര്‍ത്തുന്ന വീഡിയോ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ സത്യഭാമ, ജോണ്‍മാത്യു, കെ.കെ.സുരേഷ് കുമാര്‍, കെ.ജെ.പ്രകാശ്, വിദ്യ, വിദ്യാര്‍ഥികളായ അനന്തു അശോകന്‍,അര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.