ക്ലാസ്സ്റൂം ലൈബ്രറി

കരുനാഗപ്പള്ളി: പൊതു വിദ്യാഭ്യാസം ആകർഷകവും സംവാദാത്മകവും ആക്കാനുള്ള പരിഷത്ത് ഇടപെടലിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്തിലെ 13- ാമത് ക്ലാസ് റൂം ലൈബ്രറി തെക്കൻ മൈനാഗപ്പള്ളി ഗവ: LPS ൽ പ്രവര്‍ത്തനം ആരംഭിച്ചു. PTAപ്രസിഡന്റ് അഡ്വ.പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: പി.കെ.ഗോപൻ പുസ്തക രജിസ്റ്ററും താക്കോലും സ്കൂൾ ഹെഡ്മിസ്ട്രസ് സുമടീച്ചറെ ഏല്‍പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാൽ ബ്ലോക്ക് പഞ്ചായത്തംഗം, മുബീന ടീച്ചർ ഗ്രാമപഞ്ചായത്തംഗം ലതാകുമാരി എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജി.സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. മേഖല ട്രഷറർ ഡി.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയുംപ്രവാസിയുമായ രതീഷ് ആണ് ലൈബ്രറി സ്പോൺസർ ചെയ്തത്

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ