വിജ്ഞാനോത്സവം എറണാകുളം ജില്ല

0

എറണാകുളം : ജില്ലയിലെ ആലുവ, തൃപ്പൂണിത്തുറ ഒഴികെയുള്ള 10 മേഖലകളിൽ ഡിസംബർ 3, 4 തീയതികളിലായി മേഖലാ വിജ്ഞാനോത്സവം നടന്നു. ആകെ 956 വിദ്യാർത്ഥികൾ (എൽ പി 353 , യു പി 326, ഹൈസ്‌കൂൾ 276 പങ്കെടുത്തു. പഞ്ചായത്തു തലത്തിലെന്ന പോലെ തന്നെ കോതമംഗലം മേഖലയിൽ 204 (എൽ പി 78 , യു പി 50 , ഹൈസ്‌കൂൾ 74 ) വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജ്ഞാനോത്സവം ആവേശകരമായി നടന്നു. “സൂക്ഷ്മ ജീവികളുടെ ലോകം” പ്രവർത്തനങ്ങളോടൊപ്പം ജല സുരക്ഷയുടെ പ്രാധാന്യവും ഉൾപെടുത്തിയുള്ള വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ പരിമിതികൾക്കുള്ളിലും മികച്ചതാക്കാനും കഴിഞ്ഞു.
ആലുവ മേഖലാ സെക്രട്ടറി കെ.പി ജിതിൻ, പ്രൊഫ.പി ആർ രാഘവൻ , മാർട്ടിൻ, സുകുമാരൻ, ജയശ്രീ , ജയദേവൻ മാഷ് , ഡോ സുരേഷ് ശശിധരൻ , മഹാരാജാസ് കോളേജ് അദ്ധ്യാപകരായ ഡോ ബിനീഷ്, ഡോ ശ്യാം എന്നിരാണ് വിജ്ഞാനോത്സവത്തിന്റെ അക്കാദമിക് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *