കുന്നംകുളം കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം

0

17/07/23 തൃശ്ശൂർ

കുന്നംകുളം മേഖലയിലെ കുന്നംകുളം യൂണിറ്റിലുള്ള കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം 17/07/23  ഉച്ചതിരിഞ്ഞ് നടന്നു. മുനിമട വാർഡ് കൗൺസിലർ റീജ സലിൽ ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി ടി. എ. പ്രേമരാജൻ, മേഖല കമ്മിറ്റി അംഗങ്ങൾ- കെ. മനോഹരൻ, ടി. ടി. ഷൺമുഖൻ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ പ്രമോദ് എന്നിവർ സംസാരിച്ചു. വാർഡിലേയും സമീപ പ്രദേശങ്ങളായ ചൊവ്വന്നൂർ , ചിറയ്ക്കൽ എന്നിവിടങ്ങളിലേയും മുനിമടയുടേയും ചിറമനേങ്ങാട്, അരിയന്നൂർ എന്നിവിടങ്ങളിലെ കുടക്കല്ലുകളുടേയും പ്രാചീനവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പഠനം ചുറ്റുപാടിൽ നിന്നും തുടങ്ങണമെന്നും, അതിനാൽ മുനിമടയെക്കുറിച്ച് ആദ്യം അറിയണമെന്നും മേഖല സെക്രട്ടറി പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് നന്ദന പി. എം. സെക്രട്ടറി വർഷ കെ. എസ്. എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *