ധബോല്‍ക്കര്‍ ദിനം

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല കമ്മിറ്റിയും സംയുക്തമായി മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ വച്ച് ധാേബാൽക്കർ ദിനം ശാസ് ത്രാവബോധന ദിനമായി ആചരിച്ചു. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ നിയമനിര്‍മാണം നടത്തുക എന്ന ആവശ്യം ഉയർത്തിക്കാണിച്ചു കൊണ്ട് നടത്തിയ പൊതുസമ്മേളനം കാലടി സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപകൻ ഡോ.കെ.എൽ.പത്മദാസ് ഉദ്ഘാടനം ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല പ്രസിഡണ്ട് എം.ആർ.വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡണ്ട് സജീവ് അരീക്കൽ, സെക്രട്ടറി കെ.കെ.വിജയൻ, ശാസ് ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എൻ.കെ.സുകുമാരൻ, ഇ.കെ.സുകുമാരൻ, പി.എ.സത്യൻ, പീറ്റർ ചെന്നേക്കാടൻ എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ