കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്. 2020 ആഗസ്റ്റ് മാസം 10 മുതൽ 20 വരെയായിരുന്നു വിവരശേഖരണം. ഡിജിറ്റൽ ക്ലാസുകളെ സാധാരണ ക്ലാസുകൾക്ക് ബദലായി പരിഷത്ത് കാണുന്നില്ല. സാഹചര്യം അനുകൂലമാകുമ്പോൾ സാധാരണ ക്ലാസുകളിലേക്ക് മടങ്ങാനാകണം. ഡിജിറ്റൽ ക്ലാസുകൾ നീളുന്ന സാഹചര്യത്തിൽ അതിന്റെ പ്രാപ്യത പ്രയോജനക്ഷമത എന്നിവ പരിശോധിച്ച്, മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കോഡീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കുട്ടിയുടെ പക്ഷത്ത് നിന്ന് കാണുന്നതിനും ക്രിയാത്മക നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും അതിനു സഹായകമായ ചർച്ചകളുയർത്തുന്നതിനും ഈ പഠന റിപ്പോർട്ട് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പഠന റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം

 

Click to access Digital_Class_a_study_KSSP.pdf

 

Leave a Reply

Your email address will not be published. Required fields are marked *