അബുദാബി ശക്തി അവാർഡ് : ഡോ.ബി ഇക്ബാലിനു ലഭിച്ച അവാർഡ് തുക പുസ്തകമായി വായനശാലകൾക്ക്

0

28 ഒക്ടോബർ, 2023
മലപ്പുറം

2023ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡായി ഡോ.ബി.ഇക്ബാലിന് ലഭിച്ച തുക വിനിയോഗിച്ച് മലപ്പുറം ജില്ലയിലെ 25 വായനശാലകൾക്ക് അവാർഡിനർഹമായ ഗ്രന്ഥമായ “മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ – ചരിത്രം, ശാസ്ത്രം, അതിജീവനം ” സമ്മാനിച്ചു. ലഭിച്ച അവാർഡ് തുകക്കൊപ്പം തന്റെ വ്യക്തിഗതമായ സംഭാവന കൂടി ചേർത്താണ് 25000 രൂപ മുഖവില വരുന്ന പുസ്തകങ്ങൾ അദ്ദേഹം സമ്മാനിച്ചത്.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ അഴിഞ്ഞിലം പാറമ്മൽ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ.ബി.ഇക്ബാൽ പുസ്തകങ്ങൾ വിതരണം ചെയ്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശ്രീ.എം.എസ് മോഹനൻ പുസ്തകം പരിചയപ്പെടുത്തി.

കോവിഡ് കാലത്ത് വിവിധ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി പാറമ്മൽ വായനശാല പ്രവർത്തകനായ ടി. പുഷ്പരാജൻ തയ്യാറാക്കിയ “കൊറോണ ഫയൽസ് ” എന്ന ആൽബം ഡോ. ബി. ഇക്ബാൽ പ്രകാശനം ചെയ്തു. വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വാസുദേവൻ ഏറ്റുവാങ്ങി. സീനിയർ ക്ഷീര കർഷക തങ്കമണിയെ ചടങ്ങിൽ ആദരിച്ചു.
കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.മോഹൻദാസൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ടി.അജിത്കുമാർ, ആരോഗ്യ വിഷയ സമിതി അധ്യക്ഷൻ ഡോ.മുബാറക് സാനി, ഗ്രന്ഥശാല പ്രവർത്തക എ.രാധ, പരിഷത്ത് കൊണ്ടോട്ടി
മേഖലാ പ്രസിഡൻ്റ് പി.കെ വിനോദ് കുമാർ, വാഴയൂർ യൂണിറ്റ് സെക്രട്ടറി എ.ചിത്രാംഗദൻ, എന്നിവർ ആശംസകൾ നേർന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി വി.വി.മണികണ്ഠൻ സ്വാഗതവും പാറമ്മൽ ഗ്രന്ഥാലയം സെക്രട്ടറി പി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *