തോൽപിച്ചാൽ നിലവാരം കൂടുമോ ? വിദ്യാഭ്യാസ ജാഥയെ വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്

0

‘തോൽപിച്ചാൽ നിലവാരം കൂടുമോ’ എന്ന ക്യാമ്പെയിൻ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ജാഥ  നവംബർ 20, 21 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിലൂടെ പ്രയാണം ആരംഭിക്കുകയാണ്.

20-11-2024
ജാഥ 1 ജാഥ 2
ക്രമം കേന്ദ്രം സമയം ക്രമം കേന്ദ്രം സമയം
1 പൂനൂര്‍ 9.30 AM 1 പരപ്പൻപൊയിൽ 9 AM
2 കക്കഞ്ചേരി 11.30 AM 2 മണാശ്ശേരി 11 AM
3 പേരാമ്പ്ര 1.30 PM (ഭക്ഷണം ) 3 പൂവാട്ടുപറമ്പ് 1 PM (ഭക്ഷണം)
4 മേപ്പയൂര്‍ 4 PM 4 കുന്നമംഗലം  4 PM
5 കക്കട്ടിൽ  6 PM (സമാപനം) 5 പാലങ്ങാട് 6 PM (സമാപനം)
21-11-2024
ജാഥ 1 ജാഥ 2
ക്രമം കേന്ദ്രം സമയം ക്രമം കേന്ദ്രം സമയം
1 കല്ലാച്ചി 10 AM 1 പയമ്പ്ര 10 AM
2 ഓർക്കാട്ടേരി 12 PM 2 പുതിയങ്ങാടി 12 PM (ഭക്ഷണം )
3 മേമുണ്ട 1.30 PM (ഭക്ഷണം ) 3 ഇന്‍ഡോര്‍ സ്റ്റേഡിയം മുന്‍വശം 2 PM
4 വടകര  4 PM 4 പന്തീരാങ്കാവ് 4 PM
5 കൊയിലാണ്ടി 6 PM (സമാപനം) 5 രാമനാട്ടുകര 6 PM (സമാപനം)

‘ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും’ എന്നതാണ് ജാഥ സർക്കാരിന് മുന്നിൽ വെക്കുന്ന മുഖ്യമായ ആവശ്യം. വിദ്യാഭ്യാസ ജാഥക്ക്  സ്വീകരണം ഏർപ്പെടുത്താൻ ജില്ലയിലെ പതിനാല് മേഖലകളിലുമുള്ള സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടക സമതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജില്ലാ തല സംഘാടക സമിതി ഓഫീസ് പരിഷത്ത് ഭവൻ കേന്ദ്രീകരിച്ച് മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ജാഥയുടെ പ്രാരംഭപ്രവർത്തനമായി സംസ്ഥാന വിദ്യാഭ്യാസ സെമിനാറും തുടർന്ന് ജില്ലാ വിദ്യാഭ്യാസ സെമിനാർ, മേഖലാ വിദ്യാഭ്യാസ സെമിനാർ,പഞ്ചായത്ത് തലങ്ങളിലും യൂണിറ്റുകളിലും വിദ്യാഭ്യാസ സംവാദ സദസ്സുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി. തുടർന്ന് ജാഥയുടെ സന്ദേശപ്രചാരണത്തിനായി സംസ്ഥാന വിദ്യാഭ്യാസ ക്യാമ്പയിൻ സെൽ  തയാറാക്കിയ ആറ് ലഘുലേഖകളുടെ സെറ്റ് മേഖലാ യൂണിറ്റ് അടിസ്ഥാനത്തിൽ പ്രചരിപ്പിച്ചുവരുന്നു.

 

വിദ്യാഭ്യാസ ഓഫയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് നൽകുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുകൾ സ്വീകരിച്ചുന്ന ൽകുന്നതിൻ്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന ഇരുപതിനായിരം ഒപ്പുകളുടെ ശേഖരണം വിവിധ കേന്ദ്രങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ചും ഒപ്പ് ബൂത്തുകൾ സ്ഥാപിച്ചും നടന്നു വരുന്നു.വിദ്യാഭ്യാസജാഥയുടെ സ്വീകരണം ജില്ലയിൽ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

വിദ്യാഭ്യാസജാഥയുടെ സ്വീകരണം ഒരുക്കങ്ങൾ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു (ചിത്രങ്ങള്‍)

 

 

Leave a Reply

Your email address will not be published. Required fields are marked *