എറണാകുളം ജില്ലാ വാർഷികം സമാപിച്ചു

0

എറണാകുളം ജില്ലാ വാർഷികം സമാപിച്ചു

എറണാകുളം: ജില്ലാവാർഷികം യുഎൻഇപി ആഗോള ദുരന്ത, സംഘർഷ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു. യൂറോപ്പിലടക്കം വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് യുവതലമുറയുടെ ശക്തമായ മുന്നേറ്റം നടക്കുമ്പോൾ കേരളത്തിൽ സൈലന്റ് വാലി സംരക്ഷണക്കാലത്തെ യുവ പോരാളികളെയാണ് ഇന്നും കാണാൻ കഴിയുന്നതെന്ന് മുരളീ തുമ്മാരുകുടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിസ് 19 വലിയൊരു തിരയാണെങ്കിൽ നാലാം വ്യവസായ വിപ്ലവം സുനാമി തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം വസ്തുതയായി തുടരുന്നു. കാലാവസ്ഥാ വ്യതിയാനം തടയാൻ ആഗോള ഉടമ്പടി ഉണ്ടായെങ്കിലും പ്രായോഗിക നടപടികൾക്ക് പല രാജ്യങ്ങളും തയ്യാറായില്ല. നിലവിലുള്ള സൗകര്യങ്ങൾ ഒഴിവാക്കാൻ സമൂഹം തയ്യാറല്ലെന്ന ധാരണയിലാണിത്. കൊറോണ പഠിപ്പിച്ചത് മറ്റൊരു പാഠമാണ്. വലിയ വെല്ലുവിളി മുന്നിലുണ്ടെന്ന് ഉറപ്പായാൽ ഉടമ്പടി ഇല്ലാതെ തന്നെ ഏതു ത്യാഗത്തിന്നും സമൂഹം തയ്യാറാകും. വിദ്യാഭ്യാസരംഗത്തെ ചില വിപ്ലവകരമായ കാര്യങ്ങൾ, ഡിജിറ്റൽ ഹെൽത്ത്, ചില മേഖലയിലെ തൊഴിൽ സാധ്യത തുടങ്ങി എത്രയോ മുമ്പ് സംഭവിക്കേണ്ടിയിരുന്ന കാര്യങ്ങളാണ് കൊറോണക്കാലത്ത് നടപ്പായത്. നാലാം വ്യവസായ വിപ്ളവം സമൂഹത്തിലാകെ വലിയ മാറ്റം ഉണ്ടാക്കും. 46 ശതമാനം ജോലികൾ 2030 ൽ ഇല്ലാതാകുമെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയുടെ പഠനം. എസ്തോണിയയിൽ കോടതി വിധി പ്രഖ്യാപിക്കുന്നതിന് കൃത്രിമ ബുദ്ധി സംവിധാനം നിലവിൽ വന്നത് ശ്രദ്ധേയമാണ്.
ജി ഐ എസ് , കൃത്രിമബുദ്ധി, റോബോട്ടിക് സ് , ഡ്രോൺ സാങ്കേതികവിദ്യ തുങ്ങിയവ സൂക്ഷ്മ പ്രാദേശികതലം വരെ പ്രായോഗികമാണ്. പ്രളയാനന്തരം ദുരിന്ത നിവാരണ രംഗത്തു പഞ്ചായത്തുകളെ സജീവമാക്കിയതാണ് സംസ്ഥാന സർക്കാർ നടത്തിയ ഏറ്റവും വലിയ കാര്യം. തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ അഞ്ചു വർഷത്തോടെ കേരളം ഏറ്റവും മികച്ച സംസ്ഥാനമാകും.
ജനാധിപത്യത്തെ യുവാക്കൾ കുറച്ചു കാണുന്നതെന്ന നിർഭാഗ്യകരമായ വശവും നാലാം വ്യവസായ വിപ്ളവത്തിനുണ്ട്. സ്ത്രീകൾ നേടിയെടുത്ത പല അവകാശങ്ങളും കോവിഡ് കാലത്ത് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് കെ.പി സുനിൽ നന്ദിയും പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി എ വിജയകുമാർ അധ്യക്ഷനായി. സെകട്ടറി ശാന്തി ദേവി റിപ്പോർട്ടും ട്രഷറാർ പി കെ വാസു കണക്കും അവതരിപ്പിച്ചു. പ്രൊഫ എം കെ പ്രസാദ് പരിസ്ഥിതിദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി നാരായണൻ കുട്ടി സംസ്ഥാന അവലോകന റിപ്പോർട് അവതരിപ്പിച്ചു. യുവസമിതിയുടെ ദൃശ്യ – ശ്രാവ്യ ഓൺലൈൻ പ്രസിദ്ധീകരണമായ കനൽ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരനും വികസനം ഉപസമിതി തയ്യാറാക്കിയ വികസന പത്രിക സംസ്ഥാന ജനറൽ സെക്രട്ടറി കെ രാധനും പ്രകാശിപ്പിച്ചു. അൻവിൻ കെടാമംഗലം ആലപിച്ച സ്വാഗത ഗാനം ഹൃദ്യയമായി. ഡിജിറ്റൽ മാധ്യമ രംഗത്തെ സംഘടനാ സാധ്യതകൾ ഐ ടി ഉപസമിതി ചെയർമാൻ പി എസ് രാജാശേഖരൻ അവതരിപ്പിച്ചു
രണ്ടാം ദിവസമായ ജൂൺ 6 ഞായർ ഉച്ചക്ക് 2 നു റിപ്പോർട്ട് ചർച്ചയിലുള്ള സെക്രട്ടറിയുടെയും വരവ് ചെലവ് കണക്കുകളിലുള്ള ട്രഷററുടെയും വിശദീകരണത്തിനു ശേഷം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോക്ടർ സുമ ടി ആർ സംഘടനാരേഖ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ സന്ദേശം നൽകി. നിർവാഹക സമിതി അംഗങ്ങളായ ഡോക്ടർ എൻ ഷാജി, പി എ തങ്കച്ചൻ, ജയഎം തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡണ്ട് ടി ആർ സുകുമാരൻ ഭാവി പ്രവർത്തനങ്ങൾക്കുള്ള ദിശാസൂചിക അവതരിപ്പിച്ചു. മാസിക മാനേജിങ് എഡിറ്റർ ദിവാകരൻ മാസ്റ്റർ മാസിക പ്രചാരണം സംബന്ധിച്ച പ്രത്യേക അവതരണം നടത്തി. വൈസ് പ്രസിഡന്റുമാരായ രഞ്ജിനി എം, സുനിൽ കെ പി എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. കെ എൻ സുരേഷ് സ്വാഗതവും പി വി വിനോദ് നന്ദിയും പറഞ്ഞു.
തിര സംരക്ഷണത്തിനായി സസ്ഥിര വികസന പദ്ധതികൾ ഉൾപ്പെടുത്തുക, കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യവും നീതിപൂർവവുമായി ലഭ്യമാക്കുക, കെ റയിൽ പദ്ധതി വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമാക്കുക എന്നീ l പ്രമേയങ്ങൾ യോഗം അംഗീകരിച്ചു
ഭാരവാഹികളായി ടി ആർ സുകുമാരൻ – പ്രസിഡണ്ട്, ഡോ രഞ്ജിനി എം , കെ കെ കുട്ടപ്പൻ -വൈസ്പ്രസിഡന്റുമാർ, ശാന്തിദേവി കെ.ആർ – സെക്രട്ടറി, കെ പി സുനിൽ – പി വി വിനോദ് – ജോയിൻ സെക്രട്ടറിമാർ, കെ.എൻ സുരേഷ് – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു ഹരി ചെറായി ആലപിച്ച പരിഷദ് ഗാനത്തോടെ വാർഷികം സമാപിച്ചു
വാർഷികത്തിന്റെ അനുബന്ധ പരിപാടികളായി വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച സെമിനാറുകളിൽ ശ്രീ ഒ എം ശങ്കരൻ, ഡോ കെ കെ പുരുഷോത്തമൻ, ഡോ ജെ സുന്ദരേശൻ പിള്ള തുടയങ്ങിവർ വിഷയം അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *