മുളന്തുരുത്തി : എറണാകുളം ജില്ല ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 13ന് ആമ്പല്ലൂര്‍ ഗവ ജെ.ബി.എസ് സ്കൂളില്‍ വച്ച് നടന്ന ആരോഗ്യശില്പശാല എറണാകുളം ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷിണി ഉദ്ഘാടനം ചെയ്‌തു. ‘പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ – പരിമിതികള്‍ സാധ്യതകള്‍’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വിഷയസമിതി ചെയര്‍മാന്‍ ഡോ.മാത്യു നബലി ക്ലാസ്സെടുത്തു. പാലിയേറ്റീവ് ഹോംകെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്ത്? എന്തിന്? സൂക്ഷ്മജീവികളുടെ ലോകം എന്നീ വിഷയങ്ങള്‍ യഥാക്രമം ഷീബ (ജനറല്‍ ഹോസ്പിറ്റല്‍ എറണാകുളം), കെ.കെ.ഭാസ്കരന്‍ (ജില്ലാസെക്രട്ടറി) എന്നിവര്‍ അവതരിപ്പിച്ചു. മേഖലാ പ്രസിഡണ്ട് പി.കെ.രഞ്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാവിഷയസമിതി കണ്‍വീനര്‍ ബി.വി.മുരളി സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ മേഖലയില്‍നിന്നുള്ള പരിഷത്ത് പ്രവര്‍ത്തകരും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരും ശില്പശാലയില്‍ സംബന്ധിച്ചു.