കോഴിക്കോട് ജില്ലാ യുവസംഗമം

0

നാഗപ്പാറ : പരിഷത്ത് കോഴിക്കോട് ജില്ലാ യുവസംഗമം നാഗപാറയിലെ ചുടലിൽ AUP സ്ക്കൂളില്‍ വെച്ച് നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ യുവസമിതി ചെയർമാൻ പി യു മാർക്കോസ് അധ്യക്ഷനായ പരിപാടിയിൽ പരിഷത്ത് ജില്ലാ സെക്രട്ടറി എ.പി പ്രേമാനന്ദ് പി വി ചന്ദ്രന്‍ വി കെ സുധിഷ് എന്നിവർ സംസാരിച്ചു വി കെ രവീന്ദ്രന്‍ സ്വാഗതവും പി നിതിൻ നന്ദിയും പറഞ്ഞു

ആഗോളവൽക്കരണകാലത്തെ ജിവിതത്തെ വിമർശനാത്മകമായി വിലയിരുത്തുക വഴി യുവസമിതി കുട്ടുകാരിൽ പുതിയ ചിന്തക്ക് തിരി കൊളുത്തുന്നതായിരുന്നു പി പ്രസാദ് നയിച്ച ആദ്യ സെഷൻ. പ്രൊഫ. കെ.പാപ്പൂട്ടി മാഷിന്റെ നരേന്ദ്രധബോൽക്കർ അനുസ്മരണവും ഗ്രൂപ്പ് ചര്‍ച്ചകളുടെ അവതരണങ്ങൾക്കുള്ള മറുപടിയും ശാസ്ത്രീയ വീക്ഷണത്തിലേക്കുള്ള വാതിൽ തുറക്കുന്നതായിരുന്നു

പ്രൊഫ. അബ്ദുസലാം നേതൃത്വം നൽക്കിയ മഞ്ഞുരുക്കൽ യുവസമിതി കൂട്ടുകാരെ ക്യാപിന്റെയും സംഘ ബോധത്തിന്‍റെയും കൂടുതൽ ആഴത്തിലെക്കെത്തിച്ചു

നവമാധ്യമങ്ങളിലെ ആവിഷ്കാര സാധ്യതകളും ഇടപെടല്‍ രീതികളും പ്രതിപാദിച്ച് കെ ടി ജോർജ് നടത്തിയ അവതരണം ഹ്യദ്യവും വിമർശനാത്മകരവുമായ പരിപാടിയായി

പ്രകൃതിയെ അറിഞ്ഞ പ്രഭാതസവാരിയും വെള്ളച്ചാട്ടത്തിലെ കുളിയും യുവസമിതികൂട്ടുകാർക്ക് പുതിയ അനുഭവം നൽകി

ഡോ അനിൽ ചേലാമ്പ്രയുടെ സാംസ്കാരിക പ്രതിരോധത്തിന്റെ ബദൽ സാധ്യതകളെ കുറിച്ചുള്ള അവതരണം ഊർജസ്വലമായ സംവാദത്തിന് തുടക്കം കുറച്ചു. മാത്യുസ് വയനാടിന്റെ ഒന്നിച്ചുപാടാം എന്ന പാട്ടോടു കൂടി ക്യാമ്പ് അവസാനിച്ചു കെ ഗണേശന്‍ ഡയറക്ടറും പി ശ്രീനിവാസൻ കോ ഓർഡിനേറ്ററും ആയി പ്രവർത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *