യുദ്ധത്തിനെതിരെ കുട്ടികള്‍…. വരയും എഴുത്തുമായി ഡിസംബർ ലക്കം യുറീക്ക

0

യുദ്ധത്തിനെതിരായുള്ള കുട്ടികളുടെ പ്രതിഷേധം, വേണു അമ്പലപ്പടിയുമായി കുട്ടികൾ നടത്തിയ അഭിമുഖം, പെരുവെമ്പിന്റെ വാദ്യപ്പെരുമ, റെയിൽവെ അനൗൺസ്മെൻറുകളുടെ റെക്കോഡിങ്ങിനെക്കുറിച്ച് , എം.എസ് സ്വാമിനാഥനെപ്പറ്റി, എഴുത്തുകാരായ വി.എം.ഗിരിജയുടെയും വിശദമായ കുറിപ്പും കെ.സച്ചിദാനന്ദന്റേയും കുറിപ്പുകള്‍… പിന്നെ കഥ, കവിത, ചിത്രകഥ , നിർമാണം, വരിയും വരയും, പദപ്രശ്നം തുടങ്ങിയ സ്ഥിരം പംക്തികളും – വിഭവസമൃദ്ധമാണ് ഡിസംബർ ലക്കം യുറീക്ക.

ഡിസംബർ ലക്കം യുറീക്ക യുദ്ധത്തിനെതിരായുള്ള കുട്ടികളുടെ പ്രതിഷേധവുമായാണ് പുറത്തിറങ്ങുന്നത്. മാസികയുടെ മുൻകവറും പിൻ കവറും നടുവിലെ പേജുകളുമെല്ലാം കുട്ടികൾ വരച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒപ്പം ഇസ്രായേൽ പാലസ്തീൻ യുദ്ധത്തെക്കുറിച്ച് കൂടുതൽ അറിയാൻ ചരിത്രാന്വേഷകനായ വേണു അമ്പലപ്പടിയുമായി കുട്ടികൾ നടത്തിയ അഭിമുഖവും ഉണ്ട്. (യുദ്ധമല്ല, വംശഹത്യ).

മറ്റൊരുവിശേഷം, തുകൽ വാദ്യോപകരണങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തമായ പാലക്കാട് ജില്ലയിലെ പെരുവെമ്പ് ഗ്രാമത്തെക്കുറിച്ചുള്ളതാണ്. കുട്ടികൾ നേരിട്ട് ആ ഗ്രാമത്തിൽ പോയി തുകൽ വാദ്യ നിർമാണ കലാകാരരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പെരുവെമ്പിന്റെ വാദ്യപ്പെരുമ എന്ന പേരിൽ യുറീക്കയ്ക്കെഴുതിയിരിക്കുന്നു.

കുട്ടികളുണ്ടാക്കിയ നവംബർ ലക്കം യുറീക്കയെ വിശകലനം ചെയ്തുകൊണ്ടുള്ള വി.എം.ഗിരിജയുടെ വിശദമായ കുറിപ്പും സച്ചിദാനന്ദൻ മാഷുടെ അഭിപ്രായവും വായിക്കാം.

ഒരു കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് , പ്രസിദ്ധ സാഹിത്യകാരൻ കോവിലൻ തന്റെ കൊച്ചുമകൾ ചിപ്പൂട്ടിക്ക് ( പൗർണിമ ) അയച്ച മുത്തന്റെ കത്തുകളെക്കുറിച്ച് പി.കെ.സുധി , തീവണ്ടികളുടെ വരവും പോക്കും അറിയിച്ചുകൊണ്ടുള്ള റെയിൽവെ അനൗൺസ്മെൻറുകളുടെ റെക്കോഡിങ്ങിനെക്കുറിച്ച് റെയിൽവെ അനൗൺസർ കൂടിയായ ഷിജിനട്ടീച്ചർ പറയുന്ന വിശേഷങ്ങൾ, വറുത്തരച്ചതിന്റെ മണം (ഡാലി ) , ഉപ്പിടുമ്പോൾ ഒച്ചുകൾ ചത്തുപോകുന്നതെന്തുകൊണ്ട്? ( ഡോ. കീർത്തി വിജയൻ) , രാമാനുജനെക്കുറിച്ച്

ഡോ. മധു ബി., എം.എസ് സ്വാമിനാഥനെപ്പറ്റി ഡോ.സുമ ടി.ആർ., റോമിലെ അരളി പൂക്കൾ ( ഷൈല സി. ജോർജ് ) , ഖജുരാഹോയിലെ പാർശ്വനാഥ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ 1000 വർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന അക്കങ്ങൾ കൊത്തി വെച്ചിട്ടുള്ള മാന്ത്രിക ചതുരം ( ഡോ.എൻ. ഷാജി ) , കറുത്ത പാറമേൽ വെളുത്ത വേരോടും (സുജാതട്ടീച്ചർ ) തുടങ്ങിയ ലേഖനങ്ങൾ വായിക്കാം.

കൂടാതെ കഥ, കവിത, ചിത്രകഥ , നിർമാണം, വരിയും വരയും, പദപ്രശ്നം തുടങ്ങിയ സ്ഥിരം പംക്തികളും ഒപ്പം കുട്ടികളും മുതിർന്നവരുമായ ആർട്ടിസ്റ്റുകളുടെ മികച്ച വരകളും

Leave a Reply

Your email address will not be published. Required fields are marked *