കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ”ടോട്ടോചാന്‍” എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ അന്‍വര്‍ അലി നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ യുവസമിതി പ്രവര്‍ത്തകരായ 45 പേര്‍ പങ്കെടുത്തു. അന്‍വര്‍ അലി പുസ്തകത്തെ പരിചയപ്പെടുത്തുകയും പങ്കെടുത്തവര്‍ അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍, യുവസമിതിയുടെ ജില്ല കണ്‍വീനര്‍ ഇന്ദ്രജിത്ത് കാര്യാട്ട്, മഹ്മൂദ് ഉസ്മാന്‍, എസ്.ശിവദാസ് എന്നിവര്‍ സംസാരിച്ചു.