തൃശൂരില്‍ മേഖലാതല ക്ലസ്റ്റര്‍ യോഗം സംഘടിപ്പിച്ചു

0

കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി മേഖലകളുടെ ക്ലസ്റ്റർ യോഗം ഗുരുവായൂരില്‍ നടന്നു

25 June 2023

തൃശൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി മേഖലകളുടെ ക്ലസ്റ്റർ യോഗം ഗുരുവായൂർ ഗവൺമെന്റ് യു.പി സ്കൂളിൽ വെച്ച് നടന്നു. ചാവക്കാട് മേഖല പ്രസിഡന്റ് ശ്രീ  കെ.പി. മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വി.മനോജ് കുമാർ സംസഥാന വജ്ര ജൂബിലി സമ്മേളനവും ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജോഷി സി എൽ ഭാവി പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തു . പിന്നീട് പൊതു ചർച്ചയും മേഖലാതല ചർച്ചയും നടന്നു. എം.എ മണി, ജയകൃഷ്ണൻ , എം.എം അഷറഫ്, ഒ എ സതീശൻ, പി.ഉണ്ണികൃഷ്ണൻ, മുരളീധരൻ മാഷ്,എം. കേശവൻ, ശ്രീകുമാർ മാഷ്, ശ്രീമതി അനിത എന്നിവർ സംസാരിച്ചു. കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി മേഖല സെക്രട്ടറിമാർ റിപ്പോർട്ടിങ്ങ് നടത്തി. ശ്രീ. വി.മനോജ് കുമാർ ഡോ. ജോഷി, പി മുരളി എന്നിവർ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. ചാവക്കാട് മേഖല സെക്രട്ടറി സിന്ധു ശിവദാസ് സ്വാഗതം ചെയ്ത യോഗത്തിന് ജോ: സെക്രട്ടറി ശ്രീകുമാർ മാഷ് നന്ദി പറഞ്ഞു. 6.10ന് അവസാനിച്ച യോഗത്തിൽ 28 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *