ജന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

0

GNF2

gnf
കാലിക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ “ലിംഗേ തരകളിയിടങ്ങൾക്ക്” കാലിക്കടവിൽ ജെന്റർ ന്യൂട്രൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന ലിംഗവിവേചനങ്ങൾക്കെതിരെയുള്ള ഇടപെടലായാണ് കേരളത്തിൽ ആദ്യമായി ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്. ട്രാൻസ്ജന്ററുകൾ ഇന്നനുഭവിക്കുന്ന അവഗണനയും അപഹാസ്യതയും വിവരണാതീതമാണ്. സമൂഹത്തിൽ തുല്യ പങ്കാളിത്തത്തോടെ ജീ വിക്കേണ്ടവരുടെ പ്രതിഷേധ പ്രതികരണവേദി കൂടിയായി മാറ്റുകയാണ് കളിയിടങ്ങളിലൂടെ പരിഷത്ത്. ആൺ കളിയായി വിപക്ഷിക്കപ്പെടുന്ന ഫുട്ബോളിനെ തന്നെയാണ് ഇത്തരമൊരു ഇടപെടലിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഒരേ ടീമിൽ തന്നെ പുരുഷനും സ്ത്രീയും ട്രാൻസ്ജെന്ററും കളിക്കുന്നു. ആണും പെണ്ണും എന്ന ജെന്റർ ബൈനറിയെ ശാസ്ത്രവും സാമൂഹിക ശാസ്ത്രവും മറികടന്നിട്ടും സമൂഹ മനസ്സിലുള്ള വേർതിരിവുകള മാറ്റാൻ ആശയ പ്രചരണത്തിലു പരിയായി സാമൂഹ്യ മാറ്റത്തിനുള്ള വേറിട്ട ഇടമായി കളിക്കളത്തെ മാററുകയാ ണ് യുവസമിതി പ്രവർത്ത കർ. കാസർഗോഡ് ജില്ലാതല മത്സരത്തിൽ വിജയികളായവർ ഫെബ്രുവരി 10 ന് മലപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാറ്റുരക്കും. ആദ്യ ജില്ലാതല മത്സരമാണ് കാസർഗോഡുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യമായി സംഘടിപ്പിച്ച ജന്റർ ന്യൂട്രൽ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ നിർവ്വഹിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *