ഗ്രാമശാസ്ത്രജാഥ പോസ്റ്റർ പ്രചാരണം-കോലഴി മേഖല

0

04/12/23  തൃശ്ശൂർ

കോലഴി മേഖലയിലെ കോലഴി യൂണിറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിലും ഗ്രാമപത്രത്തിലും വിപുലമായ രീതിയിൽ പോസ്റ്ററുകൾ പതിച്ചു. ഡിസംബർ 8,9,10 തിയതികളിലാണ് മേഖലയിലെ ഗ്രാമശാസ്ത്രജാഥ പര്യടനം. ഡിസംബർ 7 ന് കോലഴി ZMLP സ്കൂളിൽ വൈകീട്ട് 5.30 ന് ഉദ്ഘാടനസമ്മേളനം നടക്കും. പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല ഉദ്ഘാടനം ചെയ്യും. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യാതിഥിയാകും. ഇന്ത്യ എന്ന ലഘുനാടകത്തിന്റെ അവതരണവും ഉണ്ടാകും. ജാഥയുടെ വരവറിയിച്ചുള്ള പോസ്റ്റർ പ്രചാരണത്തിന് മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ, ട്രഷറർ എ.ദിവാകരൻ, കമ്മിറ്റി അംഗങ്ങളായ കെ.വി.ആൻറണി, ടി.സത്യനാരായണൻ, മേരി ഹെർബർട്ട്, ജാഥാ ക്യാപ്റ്റൻ പ്രീത ബാലകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *