കേരളത്തിൽ ശാസ്ത്രസാഹിത്യം പ്രചരിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടതെന്താണ്?ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂർവ്വസൂരികൾ കരുതിയത് അക്കാലത്ത് കേരളത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന പ്രമു ഖപത്രസ്ഥാപനങ്ങളുടെ അധിപന്മാരെക്കണ്ട് ശാസ്ത്രസാഹിത്യം പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിച്ചാൽ മതി എന്നാണ്.അതനുസരിച്ച് ആദ്യകാലപരിഷത്ത്പ്രവർത്തകർ കേരളത്തിലെ പ്രമുഖപത്രങ്ങളെ സമീപി ക്കുകയുണ്ടായി.ശാസ്ത്രലേഖനങ്ങൾ എഴുത്തുകാരെക്കൊണ്ടെഴുതിച്ച് എഡിറ്റ് ചെയ്ത് അച്ചടിക്കു യോഗ്യമാക്കി നല്കാമെന്നും അത്തരം പ്രവർത്തനങ്ങൾക്കു സവിശേഷമായ പ്രതിഫലം ആവശ്യമില്ലെന്നും പത്രങ്ങൾ ലേഖന ങ്ങൾ പ്രസിദ്ധീകരിച്ചാൽ മാത്രം മതിയെന്നുമായിരുന്നു അവർ പത്രാധിപന്മാരോടഭ്യർത്ഥിച്ചത്.എന്നാൽ കേര ളത്തിലെ പത്രാധിപന്മാർ അതിനു തയ്യാറായില്ല.ശാസ്ത്രസാഹിത്യത്തിന് മലയാളത്തിൽ വായനക്കാരെക്കിട്ടില്ല എന്നായിരുന്നു അവരുടെ നിലപാട്.ഈ നിലപാടിന്റെയർത്ഥമെന്താണ്?നാട് മുന്നോട്ടു പോകണമെങ്കിൽ എന്താണ് പത്രങ്ങൾ നല്കേണ്ടത് എന്ന് ഉത്ക്കണ്ഠപ്പെടുകയല്ല,എന്തിനാണ് വിപണിയിൽആവശ്യമുള്ളത് അത് അച്ചടിച്ചുകൊടുക്കുന്നതിന് ഉത്സാഹിക്കുകയേ വേണ്ടൂ എന്നാണ് അവർ പറയാതെ പറഞ്ഞത്.ആ പ്രതി സന്ധി മറികടക്കാനാണ് സ്വന്തമായി ശാസ്ത്രഗതി എന്ന ത്രൈമാസിക അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുകയെന്ന സാഹസത്തിലേയ്ക്ക് പരിഷത്തിന്റെ അഗ്രഗാമികൾ നീങ്ങിയത്.അന്നത്തെ സാഹചര്യത്തിൽ അത് ധീരമാ യൊരു എടുത്തുചാട്ടമായിരുന്നു.പക്ഷേ ആ എടുത്തുചാട്ടം കേരളത്തിൽ പുതുചരിത്രം സൃഷ്ടിച്ചു എന്ന് പരിഷത്തിന്റെ വിമർശകർ പോലും സമ്മതിക്കും.കാരണം ശാസ്ത്രഗതിക്ക് പിന്നാലെ രണ്ട് ശാസ്ത്രമാസികകൾ കൂടി പരിഷത്ത് പ്രസിദ്ധീകരിക്കാനാരംഭിച്ചു.ശാസ്ത്രകേരളവും യുറീക്കയും.അരനൂറ്റാണ്ടിലധികം കാലമായി ഈ മൂന്ന് മാസികകളും സജീവമായി നിലനിൽക്കുന്നു.യുറീക്ക ഇന്നും കുട്ടികളുടെ പ്രിയപ്പെട്ട മാസികയാണ്.മാന്ത്രികവടിയുള്ള കുട്ടിച്ചാത്തനും വാലുനീട്ടുന്ന കുരങ്ങനും സിംഹത്തെ ബുദ്ധികൊണ്ട് തോൽപ്പിക്കുന്ന മുയലു മൊന്നുമില്ലാതെതന്നെ ഒരു പ്രസിദ്ധീകരണത്തിന് കുട്ടികളുടെ മനസ്സിൽ അരനൂറ്റാണ്ടിലേറെ ക്കാലം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് യുറീക്ക തെളിയിച്ചിരിക്കുന്നു.നാടോടുമ്പോൾ നടുവേ ഓടുകയല്ല നാടെ ങ്ങോട്ടാണ് ഓടേണ്ടതെന്ന് വ്യക്തമാക്കുകയാണ് ഒരു ശാസ്ത്രപ്രസിദ്ധീകരണത്തിന്റെ മൗലികധർമ്മമെന്ന് യുറീക്ക പിന്നെയും പിന്നെയും കേരളത്തെ ഒർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ അധികവായനാസാമഗ്രിയായിട്ടാണ് ശാസ്ത്രകേരളം ഇന്ന് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അതൊരു പരീക്ഷാസഹായിയല്ല.ഗൈഡ് മാസികയുമല്ല.അതേസമയം ഏറ്റവും പുതിയ വൈജ്ഞാ നികവർത്തമാനങ്ങൾ അത് കുട്ടികളിലെത്തിക്കുന്നു.കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും അത് നല്ലൊരു വഴികാട്ടിയാണ്.

അതേസമയം ഇന്നത്തെ ബഹുജനമാധ്യമങ്ങളെക്കുറിച്ച് നിരവധി പരാതികൾ നാം ദിവസവും കേൾ ക്കുന്നുണ്ട്.അവ സ്വന്തം കക്ഷിരാഷ്ട്രീയവും വർഗ്ഗതാത്പര്യങ്ങളും വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കു ന്നു എന്ന ആക്ഷേപം ശക്തമാണ്.അതിന്റെ ശരിതെറ്റുകൾ സമൂഹം ചർച്ച ചെയ്യട്ടെ.അരാജകത്വത്തിന്റെ വലം കൈയാണ് മാധ്യമങ്ങൾ എന്ന് പറഞ്ഞത് പ്രശസ്ത നോവലിസ്റ്റും ഡാവിഞ്ചി കോഡിന്റെ രചയിതാവുമായ ഡാൻ ബ്രൗൺ ആണ്.മാധ്യമങ്ങളെക്കുറിച്ചുള്ള ഇത്തരം പരാതികൾ ലോകമെങ്ങുമുണ്ടെന്നതാണ് വാസ്തവം. അതുതന്നെയാണ് ബദൽമാധ്യമങ്ങൾ നിലനിൽക്കേണ്ടതിന്റെ അനിവാര്യതയും.മലയാളത്തിന്റെ കാര്യമെടുത്താൽ ശാസ്ത്രവിഷ യങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ ശാസ്ത്രഗതിയും ശാസ്ത്രകേരളവും യുറീക്കയുമല്ലാതെ മറ്റൊന്നും കാര്യമായില്ല എന്നതാണ് വാസ്തവം.എന്നാൽ ശാസ്ത്രത്തിന്റെ പേരിൽ അബദ്ധധാരണകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കാറു ണ്ടുതാനും.ആ നിലയ്ത്ത് നമ്മുടെ മാസികകൾ ശക്തമായ പ്രതിരോധ ഉപകരണങ്ങളാണ്.കേവലം രസിപ്പിക്കലോ വിജ്ഞാനവ്യാപനം പോലുമോ അല്ല അവ ലക്ഷ്യം വയ്ക്കുന്നത്.സാമൂഹ്യവിപ്ലവപ്രവർ ത്തനങ്ങളിൽ അവയ്ക്ക് കൃത്യമായ ധർമ്മം നിറവേറ്റാനുണ്ട്.അശാസ്ത്രീയതയുടേയും അന്ധവിശ്വാസത്തിന്റേയും കാർമേഘക്കെട്ടുകൾ തലയ്ക്ക് മീതേ ഉരുണ്ടുകൂടുകയും അവ ജനവിരുദ്ധതയുടെ പെരുമഴയായി പെയ്യാൻ തുട ങ്ങുകയും ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നിർണ്ണായകനിമിഷത്തിലാണ് നാമിപ്പോൾ.ആ പെരുമഴയെത്തടയാനു ള്ള ഗോവർദ്ധനഗിരി തന്നെയാണ് നമ്മുടെ മാസികകൾ.അതാണ് മാസികകളുടെ പ്രസക്തി.

സെപ്റ്റംബർ 10ന് മാസികാപ്രചരണ പരിപാടികൾ നമ്മൾ ആരംഭിച്ചു.എന്നാൽ ആവേശകരമായ വാർത്തകളൊന്നും ഇനിയും വന്നുതുടങ്ങിയിട്ടില്ല.ഒക്ടോബർ 10ന് കാമ്പയിൻ അവസാനിപ്പിക്കണം.ഏറെ പ്രതിസന്ധികൾക്കു നടുവിലാണ് നമ്മുെടെ മാസികകളെല്ലാം തന്നെ.അതിജീവനത്തിനും വളർച്ചയ്ക്കും വേണ്ടി യുള്ള കഠിനപരിശ്രമത്തിലാണവ.നമുക്ക് കൂടുതൽ മാസികാവരിക്കാരെക്കണ്ടെത്തിയേ പറ്റൂ.പരിഷത്ത് വജ്രജൂബിലി വർഷത്തിലാണല്ലോ?പൊതുവിൽ സംഘടന ഏറെ സജീവത കാണിക്കുന്ന ഒരു സമയവുമാണിത്. ഇതൊരനുകൂലാന്തരീക്ഷമാണ്.ഇപ്പോൾ പിടിച്ചാൽ നമുക്ക് ചിലതൊക്കെ നേടാനാവും.എല്ലാവരും ഒന്നിച്ചിറങ്ങുമല്ലോ?

                  പാരിഷത്തികാഭിവാദനങ്ങളോടെ                                                                                                                                                                                                                                                              ജോജികൂട്ടുമ്മേൽ                                                                                                                                                                                                                                                                                                            ജനറൽ സെക്രട്ടറി

1 thought on “അരാജകത്വത്തിന്റെ വലംകൈയും ശാസ്ത്രബോധത്തിന്റെ പടവാളും.

Leave a Reply

Your email address will not be published. Required fields are marked *