ജലം ബാലോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 3,4 തിയ്യതികളിലായി തൃശ്ശൂർ കുന്നംകുളം മരത്തംക്കോട് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഉദ്ഘാടനയോഗത്തിൽ ജില്ലാ പ്രസിഡണ്ട്ഡോ. കെ വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി  വർഗ്ഗീസ് സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായി സംസ്ഥാന ബാലവേദി കൺവീനർ ശശിധരൻ മണിയൂർ പങ്കെടുത്ത് കഥകളും, പാട്ടുകളും പാടി. ജില്ലാ സെക്രട്ടറി ജൂന  പി.എസ്. ആശംസകൾ നേർന്നു.

കളിയിലൂടെ മഞ്ഞുരുക്കൽ നടത്തിയാണ് പരിപാടി ആരംഭിച്ചത്. . എൺപതോളം കുട്ടികളാണ്  പങ്കെടുത്തത്. പരീക്ഷണലോകം, നിരീക്ഷണലോകം, പ്രശ്നനിർദ്ധാരണ ലോകം, ഭാഷാലോകം എന്നീ നാലു കുട്ടികൾ പ്രവർത്തനങ്ങളിൽ നല്ല തോതിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയതു. ഉച്ചതിരിഞ്ഞ് മൂന്നിന് ഒത്തുചേർന്ന് പാട്ടും, കളികളും നടത്തിയതിനു ശേഷമാണ് ആദ്യദിനം കുട്ടികൾ പിരിഞ്ഞത്. RP മാർ ഒത്ത് ചേർന്ന് ആദ്യ ദിവസത്തിൽ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തി.

രണ്ടാം ദിവസം.എല്ലാവരും ഒത്ത്ചേർന്ന് ബാലോത്സവഗാനം പാടിയതിനു ശേഷമാണ് മൂലകൾ വീണ്ടും ആരംഭിച്ചത്. വൈകീട്ട് പാട്ടും ,കളിയും, റോക്കറ്റ് വിക്ഷേപണവും നടത്തിയതിനു ശേഷം സമാപനത്തിലേക്ക് കടക്കുമ്പോൾ പരിപാടികൾ  തീർന്നു പോകുന്നു എന്ന നഷ്ടബോധം കുട്ടികൾ പങ്കു വെച്ചു.

രണ്ടു ദിവസങ്ങളിലായി 22 പ്രവർത്തകരും  20 RP മാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *