തെരുവാരത്തുനിന്ന് ദിവസം മുഴുവൻ ജനക്കൂട്ടത്തോട് സംസാരിക്കുന്ന പരിഷത്ത് പ്രവർത്തകർ ആരെ ങ്കിലുമുണ്ടോ?അതിന് നമുക്ക് സാദ്ധ്യമാവണമെന്നില്ല.പക്ഷേ അതിനുകഴിയുന്ന ഒരു പ്രചരണോപാധിയുണ്ട്. അത് മറ്റൊന്നുമല്ല,നമ്മുടെ ഗ്രാമപത്രങ്ങളാണ്.ഒരു വാർത്താബോർഡിൽ സമകാലികസംഭവങ്ങളോടുള്ള നമ്മു ടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന പ്രവർത്തനമാണത്.കേരളത്തിന് പരിഷത്ത് സംഭാവന ചെയ്ത ഒരു നൂതനപ്രചരണോപാധി.പിന്നീട് മറ്റ് പല രാഷ്ട്രീയയുവജനസംഘടനകളും അതനുകരിച്ച് വാർത്താബോർഡു കൾ സൃഷ്ടിച്ചു.കേരളം കണ്ട മികച്ച ഒരു പ്രചരണാപാധികളിലൊന്നായി അതു മാറി.ഒരുപക്ഷേ ഏറ്റവും ജനപ്രീ തി നേടിയ വാർത്താവിനിമയമാർഗ്ഗങ്ങളിലൊന്നാവാം നമ്മുടെ ഗ്രാമപത്രങ്ങൾ.സൈലന്റ് വാലിസംരക്ഷണ സമരം മുതൽ കായൽസംരക്ഷണപ്രവർത്തനങ്ങൾ വരെ,കേരളത്തിന്റെ സമ്പത്ത് മുതൽ ജനകീയാസൂത്രണം വരെ,അതിരിപ്പിള്ളിയും ആറന്മുളയും വിഴിഞ്ഞവുമൊക്കെ കേരളത്തിന്റെ ജനസാമാന്യത്തിനു മുന്നിലെത്തിച്ച തിൽ ഗ്രാമപത്രങ്ങൾ സവിശേഷമായ പങ്കുവഹിച്ചിട്ടുണ്ട്.ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ കേരളത്തിലെ തെരുവുകളുലൂടെ യാത്ര ചെയ്യുമ്പോൾ ഗ്രാമപത്രങ്ങൾ ഒരു സ്ഥിരം കാഴ്ചയായിരുന്നു.പ്രതിദിനം നൂറുകണക്കിനാളുകൾ ഗ്രാമപത്രത്തിന്റെ വായനക്കാരായുണ്ടായിരുന്നു.മാത്രമല്ല നാൽക്കവലകളിലും മറ്റും കൂടി യിരുന്ന ആളുകളുടെ വർത്തമാനങ്ങളിലേയ്ക്ക് പുതിയ വിഷയങ്ങൾ എത്തിച്ച് നൽകിയതും ഗ്രാമപത്രമായിരു ന്നു.ലളിതമായ ഭാഷയും നിർമ്മാണവുമായിരുന്നു ഗ്രാമപത്രത്തിന്റെ സവിശേഷതകൾ.ഒരു മുളങ്കമ്പുകൊണ്ട് ആർക്കും നിർമ്മിക്കാവുന്ന ബാംബൂപെൻആയിരുന്നു മിക്കവാറും എഴുത്തുപകരണം.ഒരു തീപ്പെട്ടി പൊട്ടിച്ചെ ടുത്ത പാളികൊണ്ടും ആർക്കും നന്നായി എഴുതാം.മിക്കവാറും നീല അല്ലെങ്കിൽ കറുത്ത മഷി. വർണ്ണശബളിമ യാർന്ന അച്ചടിപ്പോസ്റ്ററുകൾക്ക് നടുവിൽ വേറിട്ട ഒന്നായി ഗ്രാമപത്രങ്ങൾ തലയുയർത്തി നിന്നു.ഒരാൾ എഴുതി, രണ്ടോ മൂന്നോ പേർ ചേ‍ർന്ന് പകൽ സമയത്ത് ഒട്ടിച്ചുകൊണ്ടാണ് ഗ്രാമപത്രങ്ങൾ പ്രകാശനം ചെയ്തിരുന്നത്. അതൊരു സംഘടനാപ്രവർത്തനവും ബഹുജനവിദ്യാഭ്യാസപ്രവർത്തനവുമായിരുന്നു.ചെലവും കുറവ്.

പരിഷത്തിന്റെ ഓരോ യൂണിറ്റും പ്രവർത്തിക്കുന്നത് ഒരു ചെറിയ ഭൂപ്രദേശത്താണ്.അവിടെയുള്ള ജന ങ്ങളോട് നിരന്തരമായി സംസാരിച്ചുകൊണ്ടാണ് യൂണിറ്റുപ്രവർത്തനങ്ങൾ വികസിക്കുന്നത്.അവരുടെ ദൈനം ദിന വ്യവഹാരങ്ങളിലേയ്ക്ക് നൂതനാശയങ്ങൾ നല്കുകയെന്നതാണ് ഗ്രാമപത്രങ്ങളുടെ ധർമ്മം.മുമ്പ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളത് പോലെ കുത്തകപ്പത്രങ്ങൾ മൂലധനതാത്പ്പര്യം മുൻനിർത്തിയാണ് വാർത്തകൾ തെര ഞ്ഞെടുക്കുന്നതും വിതരണം ചെയ്യുന്നതുമെന്ന് നമുക്കറിയാം.അതുകൊണ്ട് ബദൽ മാധ്യമങ്ങൾക്ക് മുമ്പെന്നത്തേ ക്കാളും പ്രസക്തിയുള്ള കാലമാണിത്.നവമാദ്ധ്യമങ്ങൾക്ക് വലിയ സാദ്ധ്യതകളുണ്ടെന്നത് ശരിയാണ്.എങ്കിലും ജനമദ്ധ്യത്തിൽ കൂട്ടായ ഒരു പ്രവർ‍ത്തനം നടത്തി ആശയപ്രചരണം സാദ്ധ്യമാക്കുന്നതിൽ ഒരു സംഘടനാ നിർമ്മാണപ്രക്രിയ കൂടിയുണ്ട്.പരിഷത്തിന്റെ സജീവത ഉറപ്പാക്കുന്നതിനും ജനങ്ങൾക്കിടയിൽ ദൃശ്യത വ‍ർ ദ്ധിപ്പിക്കുന്നതിവും ഇത് സഹായകരമാകും.

സെപ്റ്റംബറിൽ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാമപത്രം തയ്യാറാക്കിയിരുന്നു.ഇതിന് വലിയ പിന്തുണയായണ് ലഭിച്ചത്.നിരവധി യൂണിറ്റുകളിൽ ഗ്രാമപത്രം സ്ഥാപിക്കപ്പെട്ടു.ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഗ്രാമപത്രങ്ങൾ സ്ഥാപിച്ചതെന്നാണ്.അതു എല്ലാ ജില്ല കളിലും എല്ലാ യൂണിറ്റുകളിലും നടക്കണം.കഴിഞ്ഞയാഴ്ച സ്ഥാപിച്ച ഗ്രാമപത്രങ്ങളിൽ തുടർച്ചയായി വാർത്ത കൾ പ്രദർശിപ്പിക്കണം.ഗ്രാമപത്രം നമ്മുടെ പഴയൊരുപകരണമാണ്.അത് തിരിച്ചുപിടിക്കണം.ഇന്നുമത് ഏറ്റവും കരുത്തുറ്റ ഉപകരണം തന്നെ.

പാരിഷത്തികാഭിവാദനങ്ങളോടെ

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി.

1 thought on “ജനക്കൂട്ടത്തോട് സംസാരിക്കുക

  1. ഞാൻ ആദ്യം കണ്ട ഗ്രാമപത്രം കോലഴി യൂണിറ്റിലായിരുന്നു. 1983ലോ 1984ലൊ ആണ്. ഒരു കിലൊ കപ്പയുടെ വിലയും അത‌ വേവിക്കാനുള്ള വിറകിന്റെ ചെലവുമായിരുന്നു താരതമ്യം ചെയ്തിരുന്നത്. ചെലവ് കുറയ്കാൻ പരിഷത്ത് അടുപ്പ് വെക്കാനുള്ള നിർദേശവും.

Leave a Reply

Your email address will not be published. Required fields are marked *