ഇപ്പോൾസമയം രാത്രി 12 മണി.ഒക്ടോബർ 5.തൃശൂർ പരിസരകേന്ദ്രത്തിലെത്തി.നാളെ വയനാട് സംസ്ഥാന പ്രവർത്തകയോഗത്തിന്റെ സ്വാഗതസംഘം ചേരുന്നു.അങ്ങോട്ടുള്ള യാത്രയിലാണ്.നാളെത്തന്നെയാണ് കൊല്ലത്ത് വി കെ എസ് ശാസ്ത്ര സാംസ്ക്കാരികോത്സവം തുടങ്ങുന്നതും.കൊല്ലത്തെ പ്രവർത്തകർ ഈ അർദ്ധ രാത്രിയിലും ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളിലാണെന്ന് വാട്സ് ആപ്പ് സന്ദേശങ്ങൾ പറയുന്നു.ആ ഉദ്ഘാട നവേദിയിൽ ഉണ്ടാവണമെന്ന് ആഗ്രഹിച്ചതാണ്.പക്ഷേ കഴിയുന്നില്ല.നാളെ കൊല്ലത്ത് ഉണ്ടാവില്ലെന്നകാര്യം സ്വാഗതസംഘം കൺവീനറോട് ഇനിയും പറഞ്ഞിട്ടില്ല.വയനാട് എത്തിയേ പറ്റൂ.

സൈലൻറ് വാലി അടക്കം ആശയവ്യക്തത വരാത്ത നിരവധി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ആദ്യമായി 1975 ൽ പരിഷത്ത് പ്രവർത്തകക്യാമ്പ് പീച്ചിയിൽചേരുന്നത്.പരിഷത്തിന്റെ ചരിത്രത്തിൽ പീച്ചി ക്യാമ്പ് ഒരു നാഴികക്കല്ലാണ്.തുടർന്നിങ്ങോട്ട് എല്ലാവർഷവും പ്രവർത്തകക്യാമ്പ് നടന്നുപോന്നു എന്നാൽ ചർ ച്ച ചെയ്തു വ്യക്തത വരുത്തേണ്ട സവിശേഷവിഷയങ്ങൾ ഒന്നുമില്ലെങ്കിൽ അനുഷ്ഠാനമായി പ്രവർത്തകക്യാമ്പ് വേണ്ടതില്ല എന്ന വിലയിരുത്തരിൽ നിന്നാണ് 2013ൽ പ്രവർത്തകർ ക്യാമ്പുകൾ തുടരേണ്ടതില്ല എന്ന് നാം തീരുമാനിച്ചത്.പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ആണ് അവസാനത്തെ അത്തരത്തിലുള്ള ക്യാമ്പ് നടന്ന ത് .

ഇപ്പോഴാകട്ടെ കേരളത്തിന്റെ ഭാവിപരിവർത്തനദിശ ഏത് രൂപത്തിലാകണം എന്നത് സംബന്ധിച്ച് നമ്മൾ ഒരു വലിയ ക്യാമ്പയിൻ ആസൂത്രണം ചെയ്തിട്ടുണ്ട്.അതിന്റെ വിശദാംശങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു.ഒരർ ത്ഥത്തിൽ ക്യാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു.സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രാദേശികപഠനങ്ങൾ,ശാസ്ത്ര സാംസ്കാരികോത്സവം,വിവിധസെമിനാറുകളുടെ സ്വാഗതസംഘങ്ങൾ,ഗ്രാമീണ വനിതാദിന ആഘോഷത്തി നുള്ളമുന്നൊരുക്കങ്ങൾ എന്നിവയൊക്കെ ക്യാമ്പയിന്റെ ഭാഗം തന്നെയാണ് .ഇനി വരാനിരിക്കുന്ന പദയാത്രയു ടെയടക്കം വിശദാംശങ്ങൾ തീരുമാനിക്കുകയും ഭാവികേരളം സംബന്ധിക്കുന്ന വ്യക്തമായ രേഖ പൂർത്തിയാക്കു കയും ചെയ്യേണ്ടതുണ്ട്.ഈ വലിയ ഉത്തരവാദിത്തമാണ് വീണ്ടും പ്രവർത്തകക്യാമ്പ് ചേരാൻ നിർവാഹസമി തിയെ പ്രേരിപ്പിച്ചത്.ക്യാമ്പിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഡോ.ജി മധുസൂദനൻ ,കെ പി മോഹനൻ,പ്രൊ.ടി പി കുഞ്ഞിക്കണ്ണൻ എന്നിവർ വിവിധ വിഷയങ്ങൾ അവത രിപ്പിക്കും.കേരളം കടന്നുപോകുന്ന ചരിത്രവഴികൾ,ആഗോളതലത്തിൽ നേരിടുന്ന വിഭവനാശവും അതിന്റെ കേരളപ്രത്യാഘാതവും,കേരളത്തിന്റെ ശാസ്ത്രബോധവും സമകാലികസാംസ്കാരികപ്രതിസന്ധിയും,ജനകീയ ക്യാമ്പയിന്റെ വിശദാംശങ്ങൾ എന്നിവയൊക്കെയാണ് ക്യാമ്പിൽ ചർച്ച ചെയ്യുന്നത്.ഒക്ടോബർ 23 ,24 തീയ തികളിൽ വയനാട് മുട്ടിൽ WMO കോളേജിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.150 പരിഷത്ത് പ്രവർത്തകരാണ് ക്യാമ്പിൽ സംബന്ധിക്കുന്നത്.പങ്കെടുക്കേണ്ട പ്രതിനിധികളെ ജില്ലകൾ ഇതിനോടകം തീരുമാനിച്ചിട്ടുണ്ടാവും .അവരുടെ യാത്രാക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടാവുമല്ലോ ?എല്ലാവരും 23ന് രാവിലെ തന്നെ ക്യാമ്പിൽ ഉണ്ടാ വണം.മുഴുവൻ സമയവും പങ്കെടുക്കണം.കേരളത്തിന്റെയും പരിഷത്തിന്റെയും ചരിത്രത്തിൽ നിർണ്ണായകസ്ഥാ നം പിടിക്കുന്ന ഒരു ക്യാമ്പാണ് നടക്കാൻ പോകുന്നത്.അത്രമേൽ ഗൗരവമാർന്ന ഈ കൂടിച്ചേരലിൽ താങ്കൾ തീർച്ചയായും ഉണ്ടാവണം.നമുക്ക് കൂട്ടായി ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.ശാസ്ത്രം ജനനന്മയ്ക്ക്,ശാസ്ത്രം നവകേരളത്തിന് ഇതാണ് ക്യാമ്പയിൻ മുദ്രാവാക്യം.ഇനി പിന്നോട്ടില്ല.ഏറെ ദൂരം നടന്നു തീർക്കുവാൻ ബാക്കിയുണ്ട്.ഒക്ടോബർ 23ന് നേരിൽ കാണാം എന്ന പ്രതീക്ഷയോടെ

പാരിഷത്തീകാഭിവാദനങ്ങൾ

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *