ഒക്ടോബർ 2 ഞായർ ഗാന്ധിജയന്തിദിനത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ മേഖലകളിലെ സംഘടനയുടെ വിവിധ ചുമതലയുള്ളവരുടെ (മേഖലാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് പ്രസിഡന്റ് -സെക്രട്ടറിമാർ, പ്രധാന പ്രവർത്തകർ) ഒത്തു ചേരൽ തെക്കെ വാഴക്കുളം ഗവ. യു പി സ്കൂളിൽ വച്ചു നടന്നു. മേഖലയിൽ നടന്ന പ്രധാന പ്രവർത്തങ്ങൾ മേഖലാ സെക്രട്ടറിമാരായ ബെന്നി പി, എം എസ് വിഷ്ണു, അഭിലാഷ് അനിരുദ്ധൻ എന്നിവർ റിപ്പോർട്ട് ചെയ്തു. ജനകീയ ക്യാമ്പയിനിന്റെ പ്രധാന ഘടകമായ ജില്ലാതല പഠനങ്ങളായ മെട്രോ റെയിലും പൊതുഗതാഗതവും പഠനത്തിൽ ആലുവ മേഖലയും ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ വിദ്യഭ്യാസം എന്ന വിഷയത്തിലുള്ള പഠനത്തിൽ പെരുമ്പാവൂർ മേഖലയും സജീവമായി ഇടപെട്ടു വരുന്നു. 3 മേഖലകളിലും വിവിധ പ്രാദേശിക പഠനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട് എന്നത് സന്തോഷകരമാണ്. ഈ വർഷം ഏറ്റെടുക്കുന്ന ജനകീയ ക്യാമ്പയിനിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നിർവാഹകസമിതി അംഗം ഡോ. എം രഞ്ജിനി അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് പി വി തുടർന്നു നടക്കേണ്ട ഗ്രൂപ്പ് ചർച്ചക്കു വേണ്ടിയുള്ള ആമുഖം പറഞ്ഞു. ചർച്ചയിൽ മേഖലാ – യൂണിറ്റ് തലങ്ങളിൽ ഏറ്റെടുക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അഭിലാഷ് അനിരുദ്ധൻ (പെരുമ്പാവൂർ മേഖല), അഭിജിത് ആർ ((ആലുവ മേഖല ), അഭിനന്ദ് വേലായുധൻ (അങ്കമാലിമേഖല) എന്നിവർ റിപ്പോർട്ട് ചെയ്തു. ജില്ലാ ആക്റ്റിംഗ് സെക്രട്ടറി ടി പി ഗീവർഗീസ് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ ജൻഡർ വിഷയസമിതി കൺവീനർ ജനതാ പ്രദീപ് ഒക്ടോബർ 15 ലോക ഗ്രാമീണവനിതാദിനത്തോടനുബന്ധിച്ചു പഞ്ചായത്ത്‌ തലത്തിൽ സംഘടിപ്പിക്കുന്നതിനു നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചകൾക്കു ശേഷം 03 30 ന് കൂടിച്ചേരൽ അവസാനിച്ചു. നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി അദ്ധ്യക്ഷയായിരുന്നു. ആലുവ മേഖലാ സെക്രട്ടറി എം എസ് വിഷ്ണു സ്വാഗതവും വാഴക്കുളം യൂണിറ്റ് സെക്രട്ടറി മുഹമ്മദാലി നന്ദിയും പറഞ്ഞു. ആലുവ, അങ്കമാലി, പെരുമ്പാവൂർ മേഖകളിൽ നിന്നുമായി 47 പേരും കോതമംഗലം മേഖലയിൽ നിന്നും പ്രസിഡന്റ് എം ജിതിൻ മോഹനും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *