ഗുണമേന്മയുള്ള വിദ്യാഭ്യാസം-  കുട്ടികളുടെ അവകാശം സംരക്ഷിക്കണം

0

 

ഗുണമേന്മയുള്ള വിദ്യാഭ്യാസം

കുട്ടികളുടെ അവകാശം സംരക്ഷിക്കണം

 

പത്താം തരം പരീക്ഷാഫല പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പരീക്ഷകളുടെ ഗുണനിലവാരം വർധിപ്പി ക്കുന്നതിനായി എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് സംവിധാനം പുന:സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് എസ് സി ഇ ആർ ടി ഒരു യോഗം നടത്തി ഇതിനനുകൂലമായ അഭിപ്രായം സ്വരൂപിച്ച് ഗവൺമെൻ്റിന് നൽകുകയും ചെയ്തിട്ടുണ്ട്.

ദീർഘമായ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലവിലുള്ള രീതിയിലേക്ക് മൂല്യനിർണയസംവിധാനം മാറിയത്. നിരന്തരവി ലയിരുത്തലിലൂടെ കുട്ടിയുടെ പഠനപി ന്നോക്കാവസ്ഥ പരിഹരിക്കുകയും കുട്ടിക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തി കുട്ടിയെ നിശ്ചിതശേഷിയിലെ ത്തിക്കുകയും ചെയ്യേണ്ടത് സംവിധാനത്തിൻ്റെ ബാധ്യത യാണ്. മറ്റു ക്ലാസുകളിൽ ആദ്യം നടപ്പാക്കിയ ശേഷം2005 മുതൽ പത്താം ക്ലാസിൽ ആരംഭിച്ച നിരന്തരമൂല്യ നിർണ്ണയ സംവിധാനത്തെ കാലാനു സൃതമായി പരിഷ്കരി ക്കുകയും വിദ്യാലയ ങ്ങളിൽ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുകയാണു വേണ്ടത്.

ഇതിനുപകരം കുട്ടി പഠി ക്കാത്തതാണ് കാരണമെന്ന മുൻവിധിയോടെ കുട്ടികളെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല. നിരന്തരമൂല്യനിർണ്ണയവും അതിൻ്റെ ഭാഗമായി കുട്ടികൾക്ക് ലഭിക്കേണ്ട പിന്തുണാസംവിധാനവും പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെടുകയാണെങ്കിൽ അതിൻ്റെ കാരണം ശാസ്ത്രീയമായി പരിശോധി ക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു പോവുകയുമാണ് വേണ്ടത്. ഇതിന് നേതൃത്വം നൽകേണ്ട എസ് സി ഇ ആർ ടി,സീമാറ്റ്, എസ് എസ് കെ തുടങ്ങിയ സംവിധാനങ്ങൾ അത്തരത്തിൽ ഉയർന്നു പ്രവർത്തിക്കണം. കുട്ടിക്ക് തത്സമയ പഠനപിന്തുണ ലഭിക്കുന്നുവെന്ന് പ്രഥമാധ്യാപകർ മുതൽ മോണിറ്ററിംഗ് ചുമതല യുള്ള ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം.

അദ്ധ്യാപക സമൂഹത്തെ പൂർണമായി വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ ശാക്തീകരി ക്കണം. എല്ലാ കുട്ടികളും ഓരോ ക്ലാസു കഴിയുമ്പോഴേക്കും ആ വർഷത്തെ എല്ലാ പഠന ലക്ഷ്യങ്ങളും നേടുന്നുവെന്നുറപ്പു വരുത്താനുള്ള ടാർജറ്റ് അധ്യാപകർക്കും വിദ്യാലയത്തിനും സംവിധാനം നൽകണം. അതിലുപരി പൊതുവിദ്യാദ്യാസ സംവിധാനത്തിൻ്റെ സാമൂഹ്യ പ്രസക്തിയും അനിവാര്യതയും സംവിധാനത്തിലെ ഓരോരുത്തരും ഏറ്റെടുക്കുന്ന തരത്തിയുള്ള ബോധവല്കരണ പ്രക്രിയകൾ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കണം. കുട്ടിയുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരു ത്താനുള്ള സാമൂഹ്യ ഇട പെടൽ അനിവാര്യമാണ്. കുട്ടികളെ പ്രതിസ്ഥാനത്ത് നിർത്തി അരിച്ചുമാറ്റുകയല്ല വേണ്ടത്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നിർദ്ദേശങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എന്നിവർക്കും എസ് സി ഇ ആർ ടി ഡയരക്ടർക്കും സമർപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ  പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ‘ മീര ഭായി ടീച്ചറും ജനറൽ സെക്രട്ടറി പി. വി. ദിവാകരനും  നിവേദകസംഘത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *