ഹരിഗുണക്കൂട്ടിക്കുറ സംസ്ഥാനശിൽപ്പശാല ജൂൺ പതിനാറിന്.
ഹരിഗുണക്കൂട്ടിക്കുറ
സംസ്ഥാനശിൽപ്പശാല ജൂൺ പതിനാറിന്.
2024 ജൂൺ 16,പട്ടം ഗേൾസ് ഹൈസ്കൂൾ,തിരുവന്തപുരം
കേരളത്തിൽ ആയിരം യുറീക്ക ബാലവേദികൾ രൂപപ്പെടുത്തുന്ന പ്രവർത്തനം നടന്നു വരുന്ന പശ്ചാത്തലത്തിൽ അടുത്ത ഒരു വർഷം ബാലവേദിയിൽ ഉപയോഗിക്കുന്നതിനുള്ള ഗണിതപ്രവർത്തനങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിക്കുകയാണ്.താഴെപ്പറയുന്ന ആശയങ്ങളാണ് ഈ പരിപാടിയുടെ ഉള്ളടക്കമായി ആലോചിക്കുന്നത്.
I.ഗണിതാശയങ്ങൾ
ന്യുമറിക്കലുകൾ
ഭിന്നസംഖ്യകൾ
അഭിന്നകങ്ങൾ
സർവ്വസമത
പെർമ്യുട്ടേഷൻ കോമ്പിനേഷൻ .
II.നിർമ്മാണം
ക്ലൈനോമീറ്റർ നിർമ്മാണവും അതുപയോഗിച്ച് ദൂരവും ഉയരവും അളക്കുന്ന പ്രവർത്തനവും.
ഘനരൂപങ്ങളുടെ നിർമ്മാണം.
III.പരീക്ഷണങ്ങൾ
ഘനരൂപങ്ങളുടെ വ്യാപ്തം ഉൾപ്പെടുന്ന പരീക്ഷണങ്ങൾ .
IV.ഗണിതജ്ഞർ
പൈതഗോറസ് -വ്യക്തിയും സിദ്ധാന്തവും .
രാമാനുജൻ സംഖ്യ, ശ്രീനിവാസരാമാനുജൻ
സംഗമഗ്രാമമാധവൻ,ശകുന്തളാദേവി,ഹിപ്പേഷ്യ തുടങ്ങിയ ഗണിതജ്ഞർ .
V.അബാക്കസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും പസിലുകളും.
VIഗണിതത്തിന്റെ വികാസചരിത്രം.
പ്രവർത്തനങ്ങളുടെ തുടക്കമായുള്ള ശിൽപ്പശാല ജൂൺ 16 ഞായർ രാവിലെ പത്ത് മുതൽ വൈകുന്നേരം 4 വരെ തിരു വനന്തപുരം പട്ടം ഗവ.ഗേൾസ് ഹൈസ്കൂളിൽ നടക്കും.ഗണിതവിദഗ്ദ്ധരും അദ്ധ്യാപകരും ബാലവേദിയിലെ ഗണിതപ്രവർത്തനങ്ങളിൽ താത്പ്പര്യമുള്ള പരിഷത്ത് പ്രവർത്തകരുമാണ് ശിൽപ്പശായിൽ സംബന്ധിക്കുന്നത്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9496264186 എന്ന നമ്പറിൽ ബന്ധപ്പെടുക