നമ്മുടെ ഭൂമി,നമ്മുടെ ഭാവി

പരിസര ദിനവുമായി ബന്ധപ്പെട്ട് മുൻ സംസ്ഥാന പരിസരവിഷയ സമിതി കൺവീനർ വി. ഹരിലാൽ ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനം

ഈ വർഷവും നാം ലോകപരിസരദിനം ആഘോഷിക്കുകയാണ്. 2024ലെ ദിനാചരണം ഔദ്യോഗി കമായി നടക്കുന്നത് സൗദി അറേബ്യയിലാണ്.ഭൂമിപുനസ്ഥാപനം,മരുവൽക്കരണത്തിൽ നിന്നും വരൾച്ചയിൽ നിന്നും രക്ഷപെടൽ എന്നതാണ് ഈ വർഷത്തെ വിഷയം. മുദ്രാവാക്യമാകട്ടെ നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നാമാണ് പുനസ്ഥാപനം നടത്തേണ്ട തലമുറ എന്നതുമാണ്. ലോകത്താകെയുള്ള ജനങ്ങളും പ്രകൃതിയും നേരി ടുന്ന വലിയ പാരിസ്ഥിതികപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ദിനാചരണവിഷയം. മരുവത്ക്ക രണം ആഗോളതലത്തിൽ ഒരു ഭീഷണിയായി മാറുന്നുണ്ട്.ഇരുനൂറ് കോടി ഹെക്ടർ ഭൂമിയെ അത് ബാധിക്കു ന്നു എന്നാണ് കണക്ക്.ഇത് നൂറ്റിയമ്പത് കോടി ജനങ്ങളുടെ വാസസ്ഥലമാണ്.മരുവത്ക്കരണം മൂലം ഓരോ വർഷവും 2400 കോടി ടൺ ഫലഭൂയിഷ്ടമായ മേൽമണ്ണ് പാഴാകുന്നു.ഓരോ വർഷവും 1.2കോടി ഹെക്ടർ ഭൂമി യാണ് ഇതിലൂടെ നാശോന്മുഖമാകുന്നത്.അതായത് ഒരു മിനുട്ടിൽ ഇരുപത്തിമൂന്ന് ഹെക്ടർ ഭൂമി വീതം നശി പ്പിക്കപ്പെടുന്നു (UNDRR). അതുകൊണ്ടുതന്നെ ഭൂമിയുടെ തനത് ആവാസവ്യവസ്ഥയിൽ വന്നിട്ടുള്ള ശോഷണം പരിഹരിക്കുക, മരുവൽക്കരണം തടയുക, വരൾച്ചയെ തടയുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചർച്ചകളായിരിക്കും സൗദി അറേബ്യയിൽ നടക്കുന്നത്. ലോകത്തിന് ശുഭപ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ ഉണ്ടാവുമെന്നുതന്നെ കരുതാം

1972 സ്വീഡനിലെ സ്റ്റോക്ക് ഹോം പട്ടണത്തിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യ നും പരിസ്ഥിതിയും എന്ന കോൺഫറൻസിന്റെ നിർദ്ദേശപ്രകാരമാണ് 1973 ജൂൺ അഞ്ചു മുതൽ പരിസര ദിനാചരണം ആരംഭിച്ചത്.

വർദ്ധിക്കുന്ന വിഭവവിനിയോഗവും ലോകം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികളും

ജീവിതശൈലിയിലും ജീവിതസാഹചര്യങ്ങളിലും വരുന്ന മാറ്റം പ്രകൃതിവിഭവവിനിയോഗത്തിലും അ വയുടെ ചൂഷണത്തിലും വർദ്ധനവ് ഉണ്ടാക്കുന്നു. ജൈവവസ്തുക്കൾ, ഫോസിൽ ഇന്ധനങ്ങൾ, ലോഹങ്ങൾ, അ ലോഹങ്ങൾ തുടങ്ങിയവയുടെ ഖനനം/എടുക്കൽ 1970 കളിൽ 30 ബില്യൺ ടൺ ആയിരുന്നത് 2024 ൽ 106.6 ബില്യൺ ടൺ ആയി വളർന്നിരിക്കുന്നു. രാജ്യങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലുമുള്ള സാമ്പത്തികാന്തരം കണക്കിലെടുക്കുമ്പോൾതന്നെ ഒരാളുടെ ആവശ്യം നിറവേറ്റുന്നതിന് നിലവിൽ ശരാശരി 13.2 ടൺ പ്രകൃതി വിഭവം വേണ്ടിവരുന്നുവെന്ന് കാണാം. ഇത്തരത്തിൽ പ്രകൃതിവിഭവചൂഷണം എത്രനാൾ തുടരാൻ കഴിയുമെ ന്നചോദ്യം ഉയരുന്നുണ്ട്. അനിയന്ത്രിതമായ വിഭവവിനിയോഗം മൂന്നു പ്രധാന വെല്ലുവിളികൾ നമ്മുടെ മുന്നി ലുയർത്തുന്നു. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യനാശം, മലിനീകരണം എന്നിവയാണ് ആ മൂന്ന് വിപത്തുകൾ.

വികസിതരാജ്യങ്ങളിലെ വിഭവോപയോഗം അവികസിതരാജ്യങ്ങളെക്കാൾ വളരെ കൂടുതലാണ്. സമ്പന്നരാജ്യങ്ങളിലെ പ്രതിശീർഷ വിഭവോപയോഗം ദരിദ്രരാജ്യങ്ങളുടേതിന്റെ ആറുമടങ്ങ് വരുന്നു. രണ്ടാ യിരമാണ്ട് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഈ അന്തരത്തിന് വലിയ മാറ്റം സംഭവിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മേൽഖണ്ഡിയിൽ പറഞ്ഞ മൂന്ന് പ്രധാന വെല്ലുവിളികൾക്ക് കൂടുതൽ കാരണക്കാരായിട്ടു ള്ളത് സമ്പന്നരാജ്യങ്ങളാണെന്ന് കാണാം

പരിസ്ഥിതിത്തകർച്ച ഒരു പാരിസ്ഥിതിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും. പലതരം സാമൂഹികപ്രശ്ന ങ്ങൾ, പോഷകാഹാരക്കുറവ്, കുടിയേറിപ്പാർക്കൽ തുടങ്ങിയവ വർദ്ധിക്കും.ഇതിൽ പെടുന്നവരുടെ എണ്ണം നിലവിലെ (2023) 1.8 ബില്യണിൽ നിന്ന് 2050 ആകുമ്പോൾ 2.8 ബില്യണായി വർദ്ധിക്കും. മാത്രമല്ല ഇവ രിൽ ഭൂരിഭാഗവും സാമൂഹികപ്രതിരോധം തീർക്കാൻ കഴിയാത്ത ദരിദ്രരാജ്യങ്ങളിൽ അധിവസിക്കുന്നവരു മായിരിക്കും

ഭക്ഷ്യ അരക്ഷിതാവസ്ഥ

പ്രകൃതിയും ജലവും പരസ്പരബന്ധിതമായ ഘടകങ്ങളാണ്. നിലവിലെ കണക്കുകൾ അനുസരിച്ച് രണ്ട് ബില്യൺ (200 കോടി) ജനങ്ങൾ ശുദ്ധജലം കിട്ടാത്തവരോ ശുദ്ധജലലഭ്യത കുറഞ്ഞവരോ ആണ്. ഐക്യരാ ഷ്ട്രസഭയുടെ വിവിധ ഏജൻസികളുടെ കണക്കുകളനുസരിച്ച് ലോകത്താകെ 77 രാജ്യങ്ങൾ ജലം കുറഞ്ഞ/വള രെ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ വരുന്നു.ലോകജനസംഖ്യയുടെ 20%ത്തിലധികം ഈ രാജ്യങ്ങളിലായാ ണ് അധിവസിക്കുന്നത് എന്നതും കാണണം.

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജലദൗർലഭ്യത, ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത തുടങ്ങിയ പാരിസ്ഥിതിക അരക്ഷിതാവസ്ഥയുടെ വലിപ്പവും തോതും വർധിച്ചുകൊണ്ടിരിക്കും. ഇതോടൊപ്പം ദുരന്തങ്ങളുടെ എണ്ണവും കൂടാനാണ് സാധ്യതയെന്ന് ഐപിസിസി പോലുള്ള ഏജൻസികൾ മുന്നറിയിപ്പും നൽ കിയിട്ടുണ്ട്. എന്നാൽ എല്ലാം കാലാവസ്ഥാ മാറ്റത്തിന് പരിണതഫലമാണ് എന്ന് പറയാൻ കഴിയില്ല. ആഗോ ളതലത്തിലെ രണ്ട് ഉദാഹരണങ്ങൾ നോക്കാം ഒന്ന് അറാൾ സമുദ്രം. രണ്ട്,ചാഡ് തടാകം.അറാൾ തടാകം ലോകത്തെ നാലാമത്തെ വലിയ തടാകം ആണ്. പഴയ സോവിടറ്റു യൂണിയന്റെ ഭാഗമായിരുന്ന ഖസാക്കി സ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ 90% വിസ്തൃതി യും നഷ്ടപ്പെട്ടിരിക്കുന്നു.68,000 ച.കി.മീ. വിസ്തൃതി ഉണ്ടായിരുന്ന അറാൾ സമുദ്രത്തിന്റെ നാശം ആരംഭിക്കുന്ന ത് 1960 കളിലാണ്. ഈ തടാകത്തിലേക്ക് എത്തിയിരുന്ന നദികളിൽ അണക്കെട്ടുകൾ നിർമ്മിച്ച് വെള്ളം തടഞ്ഞുനിർത്തി തിരിച്ചുവിട്ടതാണ് നാശത്തിന്റെ കാരണം. പ്രധാനമായും പരുത്തി കൃഷിക്ക് വാണ്ടിയാണത് ചെയ്തത്.എന്നാലിത് തടാകത്തിലെ ഉപ്പുരസത്തിന്റെ തോത് വലിയ അളവിൽ കൂടാൻ ഇടയാക്കി. മത്സ്യസമ്പ ത്തിന്റെ നാശത്തിലേക്കത് വളർന്നു. തടാകവിസ്തൃതി ചുരുങ്ങുന്നതിലേക്കും നയിച്ചു. 2011ൽ തടാകം കാണാനെ ത്തിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഇതിനെക്കുറിച്ച് പറഞ്ഞത് ഈ ഗ്രഹം കണ്ട പ്രധാന പാരിസ്ഥി തികദുരന്തങ്ങളിൽ ഒന്ന് എന്നാണ്.ആ വാക്കുകൾ ഇപ്പോഴും പ്രസക്തമാണ് .ചാഡ് തടാകത്തിന്റെ കഥനോക്കൂ. അതിന്റെ വിസ്തൃതി 1960 കളിൽ 26000 ച.കി.മീ.ആയിരുന്നു. ഇന്നത് 1500 ച.കി.മീ. ആയി ചുരുങ്ങിയിരിക്കു ന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായിരുന്നു ഇത്. 1.74 കോടി ജനങ്ങൾ ഇതിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.ആഫ്രിക്കയിലെ പത്ത് രാജ്യങ്ങളെങ്കിലും ചാഡ് തടാകത്തിന്റെ വൃഷ്ടി പ്രദേശത്താണ് വരു ന്നത്. കൃഷിക്കാരും കന്നുകാലി വളർത്തുന്നവരും തമ്മിലുള്ള പ്രശ്നങ്ങൾ, അനിയന്ത്രിതമായ വിഭവചൂഷണം, വംശീയകലാപങ്ങൾ, ഭരണപരാജയം തുടങ്ങിയവയെല്ലാം ചേർന്നാണ് ഈ തടാകത്തെ നാശത്തിലേക്ക് നയിച്ചത്

നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള ചെറു ഉദാഹരണങ്ങൾ കാണാം.കുളം,തണ്ണീർത്തടങ്ങൾ എന്നിവ നികത്തിയുള്ള കെട്ടിട നിർമ്മാണം,റോഡ് നിർമ്മാണം തുടങ്ങിയവ ഇത്തരം വിഭവനാശത്തിലേയ്ക്ക് നമ്മെയും നയിക്കുന്നുണ്ട്.ആവശ്യമെങ്കിൽ ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷമാകണം ഇത്തരം പദ്ധതികൾ സംബന്ധി ച്ച തീരുമാനം കൈക്കൊള്ളേണ്ടത്.

നഗരപരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ

നഗരജനസംഖ്യ വളർന്നുകൊണ്ടിരിക്കുന്നു.ഈ വളർച്ച ഉയർന്ന തോതിൽ തന്നെ തുടരുമെന്നാണ് യു.എൻ ഹാബിറ്റാറ്റിന്റെ 2022ലെ വേൾഡ് സിറ്റീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 1975 -2020 കാലഘട്ടത്തി ൽ നാലു മടങ്ങ് വളർച്ചയാണുണ്ടായത്.കാലാവസ്ഥാമാറ്റം, പാരിസ്ഥിതികസുസ്ഥിരത കുറയുന്നത്, ശാസ്ത്രീയ മല്ലാത്ത നഗരാസൂത്രണത്തിലെ പാളിച്ചകൾ, അനിയന്ത്രിതമായ നിർമ്മാണപ്രവർത്തനങ്ങൾ, വർദ്ധിക്കുന്ന പ്ര കൃതിവിഭവോപയോഗം തുടങ്ങിയവ നഗരങ്ങളുടെ സുസ്ഥിരതയെയും നിലനിൽപ്പിനെയും ബാധിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ പെയ്യുന്ന മഴ, ഉഷ്ണക്കാറ്റ്, വരൾച്ച, വർദ്ധിച്ച താപനില, ജന്തുജന്യരോഗങ്ങ ൾ, വൈറസ് ബാധിച്ചുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടി വരും. ബാംഗ്ലൂർ നഗരത്തിൽ സമീപനാളുകളിൽ ഉണ്ടായ ജലക്ഷാമം ജലസ്രോതസ്സുകളുടെ നാശം,തടാകങ്ങൾ നികത്തിയുള്ള വികസനം എന്നിവയുടെ കൂടി ഫലമാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നിവാസികൾ 2015-2018 കാലഘട്ടത്തി ൽ നേരിട്ട ജലദൗർ‍ലഭ്യത പലതരം സാമൂഹികപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. നഗരവൽക്കരണവ്യാപ്തി കൂടു ന്നതിന്റെ ഫലമായി 2030 ഓടുകൂടി ലോകത്താകെ ഫലഭൂയിഷ്ടമായ കൃഷിഭൂമിയുടെ 1.8 % മുതൽ 2.4% വരെ നഷ്ടമാകുമെന്ന് 2016 ൽ ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതിന്റെ എൺപത് ശതമാനവും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാകും എന്നും പ്രസ്തുത റിപ്പോർട്ട് പറയുന്നു .നാമ്മളും ഏഷ്യാവൻകരയിൽ ഉൾപ്പെടുന്നവരാണ്.നമുക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങളും ഈ കണക്കിൽ വരും.

നഗരങ്ങൾ രൂപപ്പെടുന്നതിന്റെ സ്വഭാവമനുസരിച്ച് മറ്റു ചില പാരിസ്ഥിതിക പ്രശ്നങ്ങളും രൂപമെടുക്കും. ഉദാഹരണത്തിന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജാക്കർത്തയ്ക്ക് പകരം നൗ സാൻട്ര എന്ന പുതിയ തലസ്ഥാനം നിർമ്മിക്കുന്നതിന് ആ രാജ്യം നിർബന്ധിതമായി തീർന്നതിന് കാരണം ജാക്കർത്തയുടെ ചില ഭാഗങ്ങൾ പ്രതിവർഷം 1.8മുതൽ 10.7 വരെ സെൻറീമീറ്റർ തോതിൽ താഴ്ന്നുകൊണ്ടിരിക്കുന്നു എന്നതാണ്. ലോകത്തിലെ വലിയ നഗരങ്ങളിൽ ഒന്നായ മെക്സിക്കോ സിറ്റിയും സമാനമായ സ്ഥിതിവിശേഷം നേരിടുന്നു ണ്ട്. ഇതിനു കാരണം ടെക്സ് കൊക്കോ തടാകത്തിന് മുകളിലായാണ് ഈ പട്ടണം പടുത്തുയർത്തിയിട്ടുള്ളത് എന്നതുകൂടിയാണ്. നഗരത്തിനാവശ്യമായ ജലം ഈ തടാകത്തിൽ നിന്ന്- നഗരത്തിന്റെ അടിത്തട്ടിൽ നിന്ന് -എടുക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ അടിഭാഗം പൊള്ളയായി മാറുന്ന പ്രതിഭാസം രൂപപ്പെടുകയും പ്രതി വർഷം 50 സെന്റീമീറ്റന് അടുത്ത് താഴ്ന്ന പ്രദേശങ്ങൾ രൂപപ്പെടുകയും ചെയ്തു. വരുംകാലങ്ങളിൽ ഈ പ്രതിഭാ സം തുടരുമോ അതോ നിൽക്കുമോ എന്ന് പറയാൻ കഴിയില്ല

ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഹിമാലയപർവതത്തോട് ചേർന്ന് നിൽ ക്കുന്ന സംസ്ഥാനങ്ങളിൽ 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിനുശേഷം വലിയതോതിൽ ആൾനാശവും പരി സ്ഥിതി നാശവും ഉണ്ടായിട്ടുള്ള ദുരന്തങ്ങൾ വർദ്ധിച്ചതായി കാണാം .മനുഷ്യ ഇടപെടലുകളാണ് ഇതിലേക്ക് നയിച്ചത് എന്ന് ദുരന്താനന്തരമുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ വയലുകൾ തടാകങ്ങൾ. കുള ങ്ങൾമുതലായ പൊതുപ്രകൃതിസമ്പത്തിനെ നശിപ്പിച്ചുകൊണ്ട് നാം നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഭാവിയിൽ നമുക്കു തന്നെ വിനാശകരമായി തീർന്നേക്കാം.എന്നാൽ മനുഷ്യന് ആവശ്യമായ വികസനപ്രവർ ത്തനം നടത്തണ്ടേ എന്ന ചോദ്യത്തിനും ഉത്തരമാവശ്യമാണ്. ആവശ്യത്തിന് മാത്രം പ്രകൃതിവിഭവങ്ങൾ എടു ക്കുക, ഉപയോഗിക്കുക, വലിച്ചെറിയാതിരിക്കുക എന്നതാകണം നമ്മുടെ ചിന്തയും പ്രവർത്തനവും.

പ്രകൃതി-ഭക്ഷ്യസുരക്ഷ-തേനീച്ചകൾ

മനുഷ്യൻറെ വളർച്ചയ്ക്കും നിലനിൽപ്പിനും ഉപജീവനത്തിനും ഭക്ഷ്യോത്പാദനം ആവശ്യമാണ്. ഇത് നടക്കണമെങ്കിൽ സൂര്യപ്രകാശം വേണമെന്ന് പറയുന്നതുപോലെ തന്നെ പരാഗണം നടത്താനുള്ള ജീവജാല ങ്ങളും വേണം. നമ്മുടെ ആഹാരത്തിന്റെ 90% വും 100 വിളകളെ ആശ്രയിച്ചാണ് നിൽക്കുന്നത്.ഇതിൽ 71 വിള കളിൽ പരാഗണം നടത്തുന്നത് തേനീച്ചകളാണ്.എന്നാൽ തേനീച്ചകൾ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടുന്നു.രാസകീടനാശിനികൾ, രാസവളം, വനനശീകരണം, ജൈവവൈവിധ്യശോഷണം തു‍ടങ്ങിയവ തേ നീച്ചകളുടെ ജീവന് ഭീഷണിയായി മാറുന്നുണ്ട്.തേനീച്ചകൾ കുറയുന്നത് ഭാവിയിലെ ഭക്ഷ്യസുരക്ഷയെ ബാധി ക്കുമെന്ന് ഫുഡ് ആൻഡ് അഗ്രിക്കൾച്ച‍ർ ഓർഗനൈസേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടികളും മുതിർ ന്നവരും ഏറെ ഇഷ്ടപ്പെടുന്നതും ധാരാളം പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതുമായ ഒരു പ്രകൃതി വിഭവമാണ് തേൻ. കാൽസ്യം,കോപ്പർ, ഇരുമ്പ്, മാംഗനീസ്,സിങ്ക്,സോഡിയം, പൊട്ടാസ്യം, ഫോസ്ഫർ തുടങ്ങിയ ധാതുക്ക ളും വിവിധതരം വൈറ്റമിനുകളും തേനിലൂടെ നമുക്ക് ലഭിക്കുന്നു.

വേൾഡ് ഫുഡ് പ്രോഗ്രാം ഹങ്കർ മാപ്പ് അനുസരിച്ച് വരുംകാലത്ത് ലോകത്തെ 65 %ൽ അധികം രാജ്യ ങ്ങൾ ഭക്ഷ്യസുരക്ഷിതമല്ലാത്ത രാജ്യങ്ങളായി മാറാം. ഇത് മറികടക്കാൻ ജൈവവൈവിധ്യസംരക്ഷണം ആവ ശ്യമാണെന്നും പ്രസ്തുതരേഖ സൂചിപ്പിക്കുന്നു. വിദ്യാലയങ്ങളിലും വീടുകളിലും വഴിവക്കിലുമെല്ലാം ചെറുസസ്യ ങ്ങൾ എങ്കിലും വച്ചുപിടിപ്പിക്കാൻ നമ്മുടെ കൂട്ടായ്മയ്ക്ക് കഴിയണം. പ്രകൃതിനിരീക്ഷണം, പ്രകൃതി ഒരു പാഠപുസ്ത കം, തേനിന്റെ രസതന്ത്രം, ചെടികളിലെ ഇലകളിലെ നിറവ്യത്യാസം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നമുക്ക് ആലോചിക്കാവുന്നതാണ്.

ജൈവവൈവിധ്യപുനസ്ഥാപനം- മണ്ണ്സംരക്ഷണം

2024ലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട നിൽക്കുന്ന ഒരാശയമാണിത്. ജൈവവൈവി ധ്യത്തിന്റെ കലവറയാണ് മണ്ണ് എന്ന് നാം ഓർക്കാറില്ല.ലോകത്ത് ആകെയുള്ള ജൈവവർഗ്ഗത്തിന്റെ 60% വും അധിവസിക്കുന്നത് മണ്ണിലാണ്. കൂടാതെ നമുക്ക് ആവശ്യമായ ഭക്ഷ്യോത്പ്പാദനത്തിന്റെ 95%വും നേരിട്ടോ അല്ലാതെയോ നടക്കുന്നതും മണ്ണിൽ കൂടിയാണ്.കൂടാതെ പ്രകൃതിയുടെ വലിയൊരു കാർബൺ സംഭരണി കൂടf യാണ് മണ്ണ് .കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിലും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജ്ജനം കുറയ്ക്കു ന്നതിലും മണ്ണ് വലിയ പങ്കുവഹിക്കുന്നു. എന്നാൽ യു എൻ ഇ പി യുടെ സമീപകാല കണക്കനുസരിച്ച് ഓരോ അഞ്ചുസെക്കൻഡിലും ഒരു ഫുട്ബോൾ ഗ്രൗണ്ടിന് തുല്യമായ ഭൂപ്രദേശം അതിന്റെ തനത് ആവാസവ്യവസ്ഥാ നാശം നേരിടുന്നുണ്ട് .മൂന്നു സെൻറീമീറ്റർ മേൽമണ്ണ് രൂപപ്പെടണമെങ്കിൽ കുറഞ്ഞത് ആയിരം വർഷമെങ്കിലും വേണ്ടിവരും. ഇത് അറിയുന്നവരും അറിയാത്തവരെപ്പോലെ പെരുമാറുന്നു എന്നതാണ് ഇന്നത്തെ ദുരവസ്ഥ. നമ്മുടെ പ്രദേശത്തും വ്യത്യസ്തമായ മണ്ണിനങ്ങൾ കാണാം. അവ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേ ണ്ടതുണ്ട്.

 

കടലും കടൽത്തീരവും നേരിടുന്ന വെല്ലുവിളികൾ

മഹാസമുദ്രങ്ങൾ, കടലുകൾ, കടൽത്തീരം എന്നിവ മനുഷ്യരാശിക്ക് നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. നമുക്ക് ആവശ്യമായ ഓക്സിജൻ, ആഹാരം, ജലം, എന്നിവ പ്രദാനം ചെയ്യുന്നതിലും കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്നതിലും ഇവയ്ക്ക് നല്ല പങ്കുണ്ട്.ലോക ജനസംഖ്യയുടെ 37 ശതമാനത്തോളംഅധി വസിക്കുന്നത് കടൽത്തീരത്ത് നിന്ന് 100 കിലോമീറ്റർ പരിധിക്ക് അകത്താണ്. വികസിതരാജ്യങ്ങളിലെ 350 കോടി വരുന്ന ജനങ്ങൾ അവരുടെ ഉപജീവനത്തിനായി കടലിനെയും കടലിലെ ജൈവവൈവിധ്യത്തെയും ആശ്രയിക്കുന്നു.എന്നാൽ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും മലിനീകരണവും പവിഴപ്പുറ്റു കൾ ഉൾപ്പെടെയുള്ള കടൽജൈവവൈവിധ്യനാശവും വലിയ ഭീഷണിയായിത്തീർന്നിട്ടുണ്ട്.ഇത് കടലിനെ ആശ്രയിച്ചു കഴിയുന്നവരെ മാത്രമല്ല പ്രതികൂലമായി ബാധിക്കുന്നത് .തീരദേശ സംസ്ഥാനമായ കേരളത്തിലെ ജനങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പിനെയും മത്സ്യസമ്പത്ത് വഴി ലഭ്യമാകുന്ന ആരോഗ്യസുരക്ഷയെയും ഇത് വലിയ അളവിൽ ഭാവിയിൽ ബാധിക്കുമെന്നത് നമ്മിലും ആശങ്കയുളവാക്കുന്നതാണ്. ഇതിനെ പ്രതിരോ ധിക്കാനും ലഘൂകരിക്കാനും മാർഗ്ഗങ്ങളുണ്ട്. മാലിന്യനിക്ഷേപം ഇല്ലാതാക്കുക, മത്സ്യസമ്പത്തിന്റെ ചൂഷണം ഇല്ലാതാക്കുക,കണ്ടൽക്കാടുകൾ വ്യാപിപ്പിക്കുക,പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥസംരക്ഷിക്കുക തുടങ്ങിയവ സ്വീകരിക്കാവുന്നതാണ്.

ഇങ്ങനെ നോക്കിയാൽ കാലാവസ്ഥയിൽ വരുന്ന മാറ്റം,അതിവർഷവും പ്രളവും ഒക്കെ ഉണ്ടാ കുന്നുണ്ടെങ്കിൽ കൂടി മരുവത്ക്കരണത്തിനും വലിയ തോതിൽ കാരണമാകുന്നുണ്ട്.കേരളത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുതു‍ടങ്ങിയത് അടുത്തകാലത്താണ്.എന്നാൽ അവ സംബന്ധിച്ച മുന്ന റിയിപ്പുകൾ നേരത്തെ തന്നെ ഉയർന്നിരുന്നു.പക്ഷേ അനുഭവത്തിൽ വന്നപ്പോഴാണ് നാമത് ഗൗരവത്തിലെടു ക്കുന്നത്.മരുവത്ക്കരണം സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾത്തന്നെയുണ്ട്.പ്രത്യക്ഷത്തിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല.അതിന് കാത്തുനിൽക്കാതെ എത്രയും വേഗം പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *