സംഘടന വിദ്യാഭ്യാസം – ഓൺലൈൻ ക്ലാസ്സ്

0

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകർക്കായുള്ള ഓൺലൈൻ ശാസ്ത്ര ക്ലാസ്സ് പരമ്പര ഇന്ന് ആരാഭിക്കുന്നു.

ഉൽഘാടനം

         ഡോ. RVG മേനോൻ

       

ശാസ്ത്രത്തിൻ്റെ രീതി ഉപയോഗപ്പെടുത്തി നാം ജീവിക്കുന ചുററുപാടിൻ്റെ വിവിധതലങ്ങളിൽ നേടിയ അറിവിനെ സാമാന്യമായി പരിചയപ്പെടുത്തലാണ് ലക്ഷ്യം. ഏതെങ്കിലും വിഷയത്തിൽ ആഴത്തിൽ ഉള്ള അറിവ് നേടുന്നത് പോലെ പ്രധാനമാണ് എല്ലാ വിഷയത്തിലും സാമാന്യമായ ഒരറിവ് ഉണ്ടായിരിക്കുക എന്നത്. ശാസ്ത്ര ബോധത്തിലധിഷ്ഠിതമായ സാമൂഹ്യ വീക്ഷണം അങ്ങിനെ രൂപപ്പെടുന്നതാണ്. ഏത് പ്രശ്നത്തെയും സമഗ്രമായി സമീപിക്കാൻ അത്തരമൊരു ധാരണ അനിവാര്യമാണ്. പതിനഞ്ച് വിഷയങളിൽ ആണ് ക്ലാസ്സ് നൽകുന്നത്. എല്ലാ ആഴ്ചയും തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലായി നാല് ക്ലസ്റ്ററുകൾ. രാത്രി 8 മണി മുതൽ 10 വരെ. സാമാന്യ പ്രപഞ്ചം ( ഡോ. സംഗീത ചേന പുല്ലി ), സൂക്ഷ്മപ്രപഞ്ചം (ഡോ.എൻ.ഷാജി ), സ്ഥൂലപ്രപഞ്ചം ( ഡോ. ടൈറ്റസ് മാത്യു), ഭൗമപരിണാമം (ഡോ.വി.കെ. ബ്രിഷേജ്); ജീവപരിണാമം (ഡോ.പി.കെ. സുമോദൻ ) മനുഷ്യപരിണാമം (ഡോ. പ്രസാദ് അലക്സ്), സാമൂഹ്യ പരിണാമം (ഡോ പി.യു. മൈത്രി ) ജൻഡർ കുടുംബം അധികാരം (ഡോ. കെ.പി. അമുത) സാമൂഹ്യ പരിണാമം (ഡോ.പി.യു മൈത്രി); ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസ ചരിത്രം – പി.എം. സിദ്ധാർത്ഥൻ, മുതലാളിത്തത്തിൻ്റെ അർത്ഥ ശാസ്ത്രവും വിമർശനവും – ടി.പി. കുഞ്ഞികണ്ണൻ, നിയോലിബറലിസം – ഡോ. വിപിൻ ചന്ദ്ര ; ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ – ഡോ. സുമാ വിഷ്ണുദാസ്; ആധുനിക സാങ്കേതിക വിദ്യകളും നവ മുതലാളിത്തവും – ഡോ.കെ.ദീപക്, അറിവിൻ്റെയും സംസ്കാരത്തിൻ്റെയും വിനിമയം – ജി.സാജൻ, ശാസ്ത്രത്തിലും മാനവികതയിലുമൂന്നിയ പുതുലോകത്തിനായ് – ഡോ. എൻ.കെ. ശശിധരൻ പിള്ള. ഇവയാണ് ക്ലാസ്സുകളും കൈകാര്യം ചെയ്യുന്നവരും. പരിഷത്ത് മേഖലകളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500 പേരെയാണ് ഓൺലൈനായി പങ്കെടുപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *