“ആഗോള പ്രവാസി മലയാളി സംഗമം” സ്വാഗതസംഘം രൂപീകരിച്ചു

0

ആഗോള പ്രവാസി മലയാളി സംഗമം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത‌് പ്രസിഡണ്ട് കെ.വി .സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍ : 54ാം വാര്‍ഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ആഗോള പ്രവാസി മലയാളി സംഗമം ഏപ്രിൽ 2 ന് കൂത്തുപറമ്പിൽ നടക്കും. സംഘാടക സമിതി രൂപികരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍കണ്‍വീനര്‍ ടി.ഗംഗാധരൻ പരിപാടി വിശദീകരിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷനായിരുന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകൻ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് ബാബു, മുൻ നഗരസഭാ ചെയർമാൻ കെ.ധനജ്ഞൻ, അഡ്വ.ആർ.സതീഷ് ബാബുഎന്നിവർ ആശംസാ പ്രസംഗം നടത്തി. അഡ്വ.വി.പി തങ്കച്ചൻ സ്വാഗതവും കൂത്തുപറമ്പ് മേഖലാ സെക്രട്ടറി എ.പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ചെയർമാൻ എം.സുകുമാരൻ ജനറൽ കൺവീനർ അഡ്വ. വി.പി. തങ്കച്ചൻ.

Leave a Reply

Your email address will not be published. Required fields are marked *