ഇന്ത്യാ സ്റ്റോറി നടകയാത്ര തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം:
ഇന്ത്യാ സ്റ്റോറി നടകയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം തുടങ്ങി. 27.01. 2025 തിങ്കളാഴ്ച പാലോട് മേഖലയിലെ നളന്ദ ടി. ടി .ഐയിൽ നിന്നും നാടകയാത്ര ആരംഭിച്ചു. ടി.ടി.ഐയിലെ വിദ്യാർത്ഥികളും അധ്യാപകരും പരിഷദ് പ്രവർത്തകരും ഉൾപ്പെടെ നൂറിലധികം പേർ നാടകം കാണാനെത്തി.
വെഞ്ഞാറമൂട് മേഖലയിലെ പാട്ടറ ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാമത്തെ അവതരണത്തിലും കാഴ്ചക്കാരുടെ മികച്ച പങ്കാളിത്തം ദൃശ്യമായി.
നെടുമെങ്ങാട് മേഖലയുടെ നേതൃത്വത്തിൽ നെടുമെങ്ങാട് ചന്തമുക്കിൽ നടന്ന നാടാകാവതരണം കാണാൻ സി.പി. നാരായണൻ, ഒ.എം. ശങ്കരൻ എന്നിവർ എത്തിച്ചേർന്നു. ദിവസ സമാപന കേന്ദ്രമായ വെള്ളനാടും കാഴ്ചക്കാരുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.