ഇന്ത്യാ സ്റ്റോറി – നാടക യാത്ര ദക്ഷിണ മേഖല പരിശീലന ക്യാമ്പ് തുടങ്ങി

കൊല്ലം : ഇന്ത്യാ സ്റ്റോറി – നാടകയാത്ര ദക്ഷിണ മേഖല പരിശീലന ക്യാമ്പ് കൊല്ലം ജില്ലയിലെ ചിതറ കെ.പി കരുണാകരൻ ഫൗണ്ടേഷനിൽ തുടങ്ങി. ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി. ഗോപകുമാർ, റ്റി. ലിസി , എൽ. ഷൈലജ, കൊല്ലം ജില്ലാ പ്രസിഡൻ്റ് കെ. പ്രസാദ് , സെക്രട്ടറി എൻ . മോഹനൻ എന്നിവർ സംസാരിച്ചു.
പരിശീലന ക്യാമ്പിൻ്റെ സംഘാടക സമിതി ചെയർമാൻ കരകുളം ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘാടക സമിതി കൺവീനർ എസ്. നന്ദനൻ സ്വാഗതവും ചടയമംഗലം മേഖല സെക്രട്ടറി വി.എൽ രതീഷ് നന്ദിയും പറഞ്ഞു. പരിശീലന ക്യാമ്പ് 2025 ജനുവരി 26 ന് സമാപിയ്ക്കും.
