കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഈ വർഷത്തെ കലാജാഥ “ഇന്ത്യാ സ്റ്റോറി” നാടകയാത്രക്ക് തുടക്കമായി. അത്തോളി കണ്ണിപ്പൊയിൽ എടക്കര കൊളക്കാട് എയിഡഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന നാടകയാത്ര സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ ഡോ. എ എം ഷിനാസ് ഇന്ത്യ എന്ന ആശയത്തിൻ പ്രഭാഷണം നടത്തി ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലാ സാംസ്കരിക ഉപസമിതി കൺവീനർ ജയകുമാറിന് ഡോ. എ എം ഷിനാസ് പരിഷത്ത് പതാക കൈമാറിയതോടെ നാടകയാത്ര പര്യാടനം തുടങ്ങി. ഉദ്ഘാടന യോഗത്തിൽ സ്വാഗതസംഘം  ജനറൽ കൺവീനർ കെ കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ, സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി , നിർവാഹകസമിതി അംഗം പി കെ സതീഷ്, സുഗതകുമാരി, ജാഥ ക്യാപ്റ്റൻ ബിന്ദു പീറ്റർ എന്നിവർ സന്നിഹിതരായി.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സാധ്യമാക്കുന്നതിന് നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലിക്കാനും സുസ്ഥിര വികസനത്തിനായുള്ള ബദലുകൾ രൂപപ്പെടുത്താനും ഇന്ത്യൻ ഭരണഘടനെയെ പോലും ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങളെ ചെറുത്തു നിൽക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് നാടകയാത്ര രൂപപ്പെടുത്തിയത്. ജനുവരി 19 തുടങ്ങി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലൂടെ പ്രയാണം നടത്തുന്ന ഉത്തര മേഖല ജാഥ ഫെബ്രുവരി 3 ന് നിലമ്പൂരിൽ സമാപിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed