ഇന്ത്യ സ്റ്റോറി നാടകയാത്രക്ക് കണ്ണൂർ ജില്ലയിൽ ആവേശകരമായ സ്വീകരണം

കണ്ണൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ ഇന്ത്യ സ്റ്റോറി നാടക യാത്രക്ക് കണ്ണൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. നാടക യാത്രയുടെ എട്ടാം ദിനത്തിൽ രാവിലെ പട്ടുവം മംഗലശ്ശേരി വായനശാലയിൽ നൽകിയ സ്വീകരണത്തിൽ ടി ഗംഗാധരൻ, ജാഥാ മേനേജർ കെ വിനോദ് കമാർ , ജയശ്രി എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്ത്യാ സ്റ്റോറി നാടക അവതരണം വും നാടകയാത്ര സംഘത്തിന് സംഘാടക സമിതി ഉപഹാരങ്ങൾ നൽകി.
രണ്ടാം സ്വീകരണ കേന്ദ്രമായ വൻകുളത്ത് വയലിൽ പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ടി കെ ദേവരാജൻ, ജില്ലാ പ്രസിഡന്റ് കെ പി പ്രദീപ്കുമാർ, വിവി ശ്രീനിവാസൻ, ജയശ്രീ രമേഷ് എന്നിവർ സംസാരിച്ചു. നാടക പ്രവർത്തകർക്ക് ഉപഹാര സമർപ്പണവും നടന്നു.
തുടർന്ന് നാടകയാത്രക്ക് പാവന്നൂർമെട്ടയിൽ നൽകിയ സ്വീകരണം നൽകി. എട്ടാം ദിനത്തിലെ സമാപന കേന്ദ്രമായ മുണ്ടേരിയിൽ സമാപന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലാകാരൻമാർക്ക് ഉപഹാരം നൽകി. സംഘാടക സമിതി ചെയർമാൻ എ പങ്കജാക്ഷൻ അധ്യക്ഷനായി. മൗവ്വഞ്ചേരി ബേങ്ക് പ്രസിഡന്റ് പി ചന്ദ്രൻ, വിവി ശ്രീനിവാസൻ സംസ്ഥാന ട്രഷറർ പിപി ബാബു, , മാനേജർ കെ വിനോദ്കുമാർ, മേഖല സെക്രട്ടറി എ രഞ്ചിത്ത് തുടങ്ങിയവർ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ പത്തിന് പെരളശേരി, 11.30 കൂത്തുപറമ്പ്, 3.30 വടക്കേ പൊയിലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6ന് പിണറായിൽ സമാപിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് തലശേരി എഞ്ചിനിയറിംഗ് കോളേജിലെ സ്വീകരണത്തിന് ശേഷം നാടകയാത്ര കണ്ണൂർ ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലലേക്ക് പ്രവേശിക്കും