ഇന്ത്യ സ്റ്റോറി നാടകയാത്ര കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രയാണം തുടരുന്നു
കണ്ണൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ ഇന്ത്യ സ്റ്റോറി നാടക യാത്ര കാസർഗോഡ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം…

കണ്ണൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ ഇന്ത്യ സ്റ്റോറി നാടക യാത്ര കാസർഗോഡ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വെള്ളിയാഴ്ച രാവിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഗാന്ധിപാർക്കിലെ സ്വീകരണത്തിന് ശേഷം കാസർഗോഡ് പ്രവേശിച്ചത്. പയ്യന്നൂരിൽ നിറഞ്ഞ സദസ്സ് നാടകയാത്രയെ ആദ്യാവസാനം ശ്രദ്ധയോടെ വീക്ഷിച്ചു. അഡ്വക്കേറ്റ് പി സന്തോഷ് ജാഥ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു . മുൻ എംഎൽഎ സി കൃഷ്ണൻ, ജില്ലാ സെക്രട്ടറി പി ടി രാജേഷ്, എം രാമ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, മുൻസിപ്പൽ കൗൺസിലർമാരായ ഇ ഭാസ്‌കരൻ , ഇ കരുണാകരൻ, കെ യു രാധാകൃഷ്ണൻ, മുൻ രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവിന്ദൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ, ദൃശ്യമാധ്യമ പ്രതിനിധികൾ എന്നിവരും പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. ജാഥ സ്വീകരണത്തിന്റെ ഭാഗമായി പുസ്തക പ്രചാരണം നടത്തി സമാഹരിച്ച തുക ജാഥ മാനേജർ എ എം ബാലകൃഷ്ണന് പയ്യന്നൂർ മേഖലാ സെക്രട്ടറി എ മുകുന്ദൻ കൈമാറി.
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ, മെക്കാട്ട് എന്നിവിടങ്ങളിലെ സ്വീകരണത്തിന ശേഷം കൊളവയലിൽ സമാപിച്ചു. ശനിയാഴ്ച മുന്നാട്, ബിരിക്കുളം, കൊയാങ്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. വൈകീട്ട 6ന് കുളപ്പറം വായനശാലയിൽ സമാപിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും.