ശാസ്ത്രാവബോധത്തിലൂന്നിയതാകണം വിദ്യാഭ്യാസം

0

ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടന്നു.

ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടന്നു. മേഖലാ പ്രസിഡണ്ട് റഷീദ് കാറളത്തിന്റെ അദ്ധ്യക്ഷതയിൽ രണ്ട് ദിവസമായി നടന്ന സമ്മേളനം  പരിഷത്ത് മുൻ പ്രസിഡണ്ടും കേന്ദ്ര നിർവാഹക സമിതി അംഗവുമായ ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ സംഘടനാ രേഖ അവതരിപ്പിച്ചു.

അന്ധവിശ്വസചൂഷണത്തിനെതിരെ നിയമനിർമ്മാണം നടപ്പിലാക്കുക, മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളിലേക്ക് ബോധവത്ക്കരണം നൽകുക, ഷൺമുഖം കനാൽ സംരക്ഷിച്ച് ജലസംഭരണം ഉറപ്പുവരുത്തുക.ലക്ഷദ്വീപിനെ സംരക്ഷിക്കുകയും തനിമ നിലനിർത്തുകയും ചെയ്യുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

എം.കെ.ചന്ദ്രൻ മാഷ്, സി.ജെ.ശിവശങ്കരൻ മാഷ് എന്നിവർക്കായുള്ള സമർപ്പണത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. സംസ്ഥാന പ്രസിഡണ്ട് എ.പി.മുരളി, മേഖലാ സെക്രട്ടറി അഡ്വ: പി.പി.മോഹൻദാസ്, കെ.മായ ടീച്ചർ, കെ.കെ.ഭാനുമതി, ഒ.എൻ.അജിത്കുമാർ, വി.ഡി.മനോജ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ദീപ ആന്റണി (പ്രസിഡണ്ട്), എ.ടി. നിരൂപ് (സെക്രട്ടറി), റഷീദ് കാറളം (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *