ആലപ്പുഴ : പട്ടണക്കാട് ബ്ലോക്കിലെ പഞ്ചായത്തുകൾ നിരന്തരം നേരിടുന്ന വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയ പഠനം നടത്തി സ്ഥായിയായ പരിഹാരം കാണുന്നതിന് സർക്കാർ ഇടപെടണമെന്ന്  ഓൺലൈനിൽ ചേർന്ന പട്ടണക്കാട് മേഖലാ വാർഷികം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് സി സതീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം സംഘടന രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി സി ആർ ബിജിമോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിഷാദ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ സി പ്രവീൺ ലാൽ, കെ ഡി കാർത്തികേയൻ, പി വി ജോസഫ്, ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം, ജില്ലാ കമ്മിറ്റി അംഗം വി ജി ബാബു എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികൾ: ആർ സേതുനാഥ്‌ (പ്രസിഡന്റ്‌ ), സി ആർ ബിജിമോൻ (സെക്രട്ടറി), എ സി നിഷാദ് ( ട്രഷറർ), കവിത കണ്ണൻ, ഓമൽ സുന്ദരം (വൈസ് പ്രസിഡന്റുമാർ) പി പി  ബിനീഷ്, രമാദേവി (ജോ. സെക്രട്ടറിമാർ) .

Leave a Reply

Your email address will not be published. Required fields are marked *