സംസ്ഥാന സമ്മേളനത്തിന്  വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു

സംസ്ഥാന സമ്മേളനത്തിന് വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു

iritty-vithidal
നെല്‍കൃഷിയുടെ വിത്തിടീല്‍ പഞ്ചായത്ത‌് പ്രസിഡണ്ട് ബാബു ജോസഫ‌് ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: കണ്ണൂരില്‍ 2017 ജനുവരിയില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് വിഷരഹിത ഭക്ഷണം നല്‍കുന്നതിനായി നെല്‍കൃഷിയുമായി പേരാവൂര്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍. മുഴക്കുന്ന് പഞ്ചായത്തിലെ നെല്ലൂരിലാണ് ഒന്നര ഏക്കര്‍ സ്ഥലത്ത് പരിഷത്ത് പ്രവര്‍ത്തകര്‍ നെല്‍കൃഷി ചെയ്യുന്നത്. നാട്ടിലെ ഏറ്റവും സമ്പന്നമായ പാടശേഖരമായിരുന്ന നെല്ലൂരിലെ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ് കൃഷി ആരംഭിച്ചിട്ടുള്ളത്.
െനല്ലൂര്‍ പാടശേഖരത്തില്‍ നടന്ന വിത്തിടീല്‍ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ഷാജി അധ്യക്ഷത വഹിച്ചു. പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ. വിനോദ്കുമാര്‍, മുഴക്കുന്ന് പഞ്ചായത്ത് അംഗം ഷൈലജ രാമകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ശശി, മേഖലാ സെക്രട്ടറി ടി. പ്രദീശന്‍, വി.വിശ്വനാഥന്‍, ജില്ലാ കമ്മിറ്റി അംഗം സുഷമ വിശ്വനാഥന്‍, എന്‍.കെ.രാഘവന്‍, വി. മുരളീധരന്‍, സി.എ. അബ്ദുള്‍ ഗഫൂര്‍, വി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ