ജില്ലാ ബാലവേദി പ്രവർത്തക കൺവെൻഷൻ

0

01/10/23 തൃശ്ശൂർ

 

ജില്ലാ ബാലവേദി പ്രവർത്തക കൺവെൻഷൻ ഒക്ടോബർ ഒന്നിന് തൃശൂർ പരിസരകേന്ദ്രത്തിൽ നടന്നു.

ബാലവേദി എന്ത്? എങ്ങനെ? എന്ന വിഷയം സംസാരിച്ചുകൊണ്ട് സംസ്ഥാന നിർവാഹക സമിതി അംഗം പി രമേഷ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ദീപ ആന്റണി അധ്യക്ഷതവഹിച്ചു. ബാലവേദി ചെയർമാൻ പ്രിയൻ ആലത്ത് സ്വാഗതവും കൺവീനർ വിനീത് നന്ദിയും പറഞ്ഞു.

ശുചിത്വോത്സവം, പരിണാമം എന്നീ രണ്ട് വിഷയങ്ങളിൽ പ്രവർത്തകപരിശീലനം നടന്നു. ശുചിത്വോത്സവം മോഡ്യൂൾ ജില്ലകമ്മറ്റിയംഗം സോമൻ കാര്യാട്ട് പരിചയപ്പെടുത്തി. പരിണാമം മോഡ്യൂൾ പ്രൊഫ.സി വിമല, ഡോ. ആദിൽ എന്നിവർ അവതരിപ്പിച്ചു. ഒക്ടോബർ – നവംബർ മാസത്തിൽ ജില്ലയിൽ നടക്കേണ്ട ബാലവേദി പ്രവർത്തനപരിപാടിയ്ക്ക് രൂപം നൽകി, വൈകുന്നേരം 4.30 ന് ക്യാമ്പ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *