ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കരുത്-പ്രതിഷേധം സംഘടിപ്പിച്ചു

0

രാജ്യതലസ്ഥാനത്തെ മാധ്യമവേട്ടയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജിപിഒയ്ക്കുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സിപി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

രാജ്യതലസ്ഥാനത്തെ മാധ്യമ വേട്ടക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ജനറൽ പോസ്റ്റ്ഓഫീസിനുമുന്നിൽ സമാപിച്ചു. പ്രൊഫ. സി.പി നാരായണൻ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകർക്കുപുറമെ ശാസ്ത്രപ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ തുടങ്ങിയവരെയെല്ലാം അധാർമികമായാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സിപി നാരായണൻ അഭിപ്രായപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിതെന്നും കേന്ദ്രസർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച് ഭീതി സൃഷ്ടിക്കുകയാണെന്നു സിപി നാരായണൻ കൂട്ടിച്ചേർത്തു.

വർക്കിങ്ങ് ജേർണലിസ്റ്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ, പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ.കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ, സെക്രട്ടറി എസ്. രാജിത് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *