ജില്ലാതല ജ്യോതിശാസ്ത്ര ക്വിസ് നടത്തി.

0

28 ജൂലായ് 2023 വയനാട്

ജില്ലാ ശാസ്ത്രാവബോധ സമിതി കൺവീനർ വി.പി. ബാലചന്ദ്രൻ മാസ്റ്ററുടെ കുറിപ്പ്.

സയൻസ് ഇൻ ആക്ഷൻ ക്യാമ്പിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാക്കമ്മിറ്റിയും ആസ്ട്രോ വയനാടും സംയുക്തമായി നടത്തിയ ജില്ലാതല ജ്യോതിശാസ്ത്ര ക്വിസ് വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു.

യു.പി.വിഭാഗത്തിൽ 68 പേർ ഹൈസ്കൂൾ വിഭാഗത്തിൽ 67 പേർ പങ്കെടുത്തു.

കുട്ടികളുടെ പങ്കാളിത്തത്തിലുണ്ടായ എണ്ണക്കൂടുതൽ നിമിത്തം നേരത്തെ നടത്താൻ നിശ്ചയിച്ച ഹൈസ്ക്കൂൾ ബ്ലോക്കിൽ നിന്നും മാറ്റി ഹയർ സെക്കൻഡറി ക്ലാസിൽ പങ്കെടുക്കേണ്ടി വന്നു. അവിടെയും അൽപം തിങ്ങിയാണ് വിദ്യാർത്ഥികൾ ഇരുന്നത്. ഈ സൗകര്യം ഒരു ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സമയം ക്വിസ്‌ പ്രതീക്ഷിച്ച അതേയുടെ അവതരണത്തെ അസ്ഥാനം തെല്ലും ബാധിച്ചില്ല. 9.30 മുതൽ റജി സ്‌ട്രേഷൻ നടപടികൾ തുടങ്ങി. റജിസ്ട്രേഷൻ കൗണ്ടറിൽ സേവനമനുഷ്ഠിച്ചത് ബി.എഡ് വിദ്യാർത്ഥികളായിരുന്നു. റജിസ്ട്രേഷൻ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് സമാന്തരമായി നിയമത്തിനുള്ള മറ്റൊരുക്കങ്ങളും പൂർത്തിയായി.

10 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം തുടങ്ങി. ക്ഷണിക്കപ്പെട്ട അതിഥികൾ നേരത്തെ തന്നെ സ്കൂളിൽ എത്തിചേർന്നു. മാനന്തവാടി മേഖലാ പ്രസിഡണ്ട് കെ.കെ.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് മുനീർ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രമേശൻ മാസ്റ്റർ, കേന്ദ്ര നിർവ്വാഹക സമിതിയംഗം പി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ശാസ്ത്രാവബോധ സമിതി കൺവീനർ വി.പി.ബാലചന്ദ്രൻ സ്വാഗതവും പനമരം യൂണിറ്റ് സെക്രട്ടറി കെ.സി.മണി നന്ദിയും പറഞ്ഞു.10.30ന് തന്നെ നടക്കുന്ന 2 ക്ലാസ്സ് മുറികളിലേക്ക് കുട്ടികളെ മാറ്റി. ആ സ്ട്രോ വയനാടിന്റെ പ്രവർത്തകരായ റിട്ട. ഹെഡ്മാസ്റ്റർ ജോൺ മാത്യു മാസ്റ്റർ യു.പി.വിഭാഗത്തിലും സാബു ജോസ് മാസ്റ്റർ ഹൈസ്ക്കൂൾ വിഭാഗത്തിലും ക്വിസ് മാസ്റ്റർ പ്രവർത്തിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് വിദ്യാർത്ഥി പരിഷത്ത് പ്രവർത്തകർ,

12 മണിക്ക് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ സഹായിക്കാൻ വന്നവർക്കും ചായ, സമൂസ ബിസ്‌ക്കറ്റ് എന്നിവ നൽകി ,1 മണിയ്ക്ക് ഒരു പരിപാടി അവസാനിച്ചു . പഠനം നടന്നുകൊണ്ടിരിക്കെ കുട്ടികളോടൊപ്പം വന്ന അദ്ധ്യാപകരെ സർട്ടിഫിക്കറ്റ് എഴുതാൻ ചുമതലപ്പെടുത്തി. ചോദ്യാവതരണം കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് ബഹിരാകാശത്തെ പറ്റി ഒരു ചെറിയ ക്ലാസ് നൽകി. ഒന്നരയ്ക്ക് സമാപന സമ്മേളനം ആരംഭിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ആസ്യ ടീച്ചർ സമ്മേളനം ഉത്ഘാടനം ചെയ്തു. ജോൺ മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി.സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. കെ.ബാലഗോപാലൻ എന്നിവർ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാനന്തവാടി മേഖലാ പ്രസിഡണ്ട് കെ.കെ.സുരേഷ് കുമാർ സ്വാഗതവും പനമരം യൂണിറ്റ് പ്രസിഡണ്ട് ശൈലേഷ് നന്ദിയും പറഞ്ഞു.

ഓരോ വിഭാഗത്തിലും മികച്ച വിദ്യാർത്ഥികളായി തിരഞ്ഞെടുത്തവർക്ക് ആസ്യ ടീച്ചർ, ജോൺ മാത്യു മാസ്റ്റർ, സാബു ജോസ് മാസ്റ്റർ എന്നിവർ ശാസ്ത്ര പുസ്തകങ്ങൾ നൽകി. [നേരത്തെ കുട്ടികൾക്ക് നിശ്ചയിച്ച മൊമന്റൊ മികച്ച വിദ്യാർത്ഥികൾ തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ ഫോട്ടോ ഉൾപ്പെടുത്തി പിന്നീട് നൽകാമെന്ന് തീരുമാനിച്ചു. ]

2 മണിക്ക് എല്ലാവർക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകി. പനമരം സ്കൂൾ പി.ടി.എ ഉച്ചഭക്ഷണത്തിനുള്ള അരി നൽകി. പനമരം യൂണിറ്റ് പ്രവർത്തകർ മറ്റ് കറികൾ അവരുടെ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്നു. സഹായികളായി വന്ന ബി.എഡ് വിദ്യാർത്ഥികൾക്ക് മാനന്തവാടി മേഖല പ്രസിഡണ്ട് പരിഷത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. 3.30 ഓടെ എല്ലാ ജോലികളും പൂർത്തിയാക്കി. മനോഹരമായ സർട്ടിഫിക്കറ്റ് , ബാനർ എന്നിവ തയ്യാറാക്കിയ കൽപറ്റ മേഖല സെക്രട്ടറി സി.ജയരാജൻ, ബാംഗ്ലൂരിൽ നിന്നും കൃത്യമായ നിർദ്ദേശങ്ങൾ നൽകി ശാസ്ത്രവ ബോധ സമിതി എം.കെ.ടി.ശ്രീവൽസൻ ,പാലായിൽ എം.എം.ടോമി മാഷ് എന്നിവരും വിജയത്തിന്റെ മുഖ്യ ശിൽപ്പികളാണ്.

പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗങ്ങളായ പി.സുരേഷ് ബാബു, ശാലിനി ടീച്ചർ, ജില്ലാ പ്രസിഡണ്ട് ടി.പി.സന്തോഷ്, പ്രൊഫ. കെ.ബാലഗോപാലൻ മാഷ്, ജില്ലാ ജോ. സെക്രട്ടറി സുനിൽ കുമാർ, ഒ.കെ.പീറ്റർ, എസ്.സി.മാത്യൂസ്, സുന്ദർലാൽ, കൽപറ്റ മേഖലയിലെ എ.ജനാർദ്ദനൻ, ഫൈസൽ, വെള്ളമുണ്ട യൂണിറ്റിലെ വിവേക്, മോഹനകൃഷ്ണൻ, രജനി എന്നിവർ ആവേശം നൽകി.

മാനന്തവാടി മേഖലാ പ്രസിഡണ്ട് കെ.കെ. സുരേഷ് കുമാർ, പി.കുഞ്ഞികൃഷ്ണൻ, പനമരം യൂണിറ്റ് പ്രസിഡന്റ് ശൈലേഷ്, സെക്രട്ടറി കെ.സി.മണി, അംഗങ്ങളായ ഖാലിദ്, വിജയൻ, കണ്ണൻ s/o ശൈലേഷ് എന്നിവർ വളരെ കൃത്യമായി വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു.

കുറച്ച് ടെൻഷൻ അടിച്ചെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് വർദ്ധിച്ച ആവേശമാണ് പരിപാടി തീർന്നപ്പോൾ അനുഭവപ്പെട്ടത്. സഹകരിച്ച എല്ലാവരോടും നന്ദി, സ്നേഹം, സന്തോഷം.

: വി.പി.ബാലചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *