വടക്കാഞ്ചേരി മേഖലയിലെ ചാന്ദ്രദിന പ്രവർത്തനങ്ങൾ

0
21/07/23 തൃശ്ശൂർ
വടക്കാഞ്ചേരി മേഖലയിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ശാസ്ത്രാവാബോധ ക്യാമ്പയിന്റെ ഭാഗമായി വേലൂർ ആർ എസ് ആർ വി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്രപ്രഭാഷണം സംഘടിപ്പിച്ചു . ശ്രീ.വ്യാസ എൻ. എസ്.എസ് കോളജിലെ അസി.പ്രൊഫസർ ഡോ.സുശീൽ രാഹുൽ “ചന്ദ്രനെ അറിയാം ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വേലൂർ സ്കൂളിലെ സയൻസ്ക്ലബ് അംഗങ്ങളായ ഹൈസ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്തു. വേലൂർ ഹൈസ്കൂൾ പ്രധാന അധ്യാപകൻ രത്നകുമാർ മാഷ് , വിജയലക്ഷ്മി ടീച്ചർ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗം വിനീത്.ഇ.എം. , വടക്കാഞ്ചേരി മേഖല പ്രസിഡന്റ് മണി അധികാരി വീട്ടിൽ, മേഖല കമ്മറ്റി അംഗം P R മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച്  ചാന്ദ്ര ദിന പ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി ശ്രീ.തോമസ് തരകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ഷിനി. എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ശ്രീ.വ്യാസ എൻ. എസ്.എസ് കോളജ് അസി.പ്രൊഫസർ ഡോ.സുശീൽ രാഹുൽ പ്രഭാഷണം നടത്തി. 120 വിദ്യാർത്ഥിനി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുകയും ‘ചന്ദ്രനെ അറിയുക’ എന്ന വിഷയത്തിൽ സംവദിക്കുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല ട്രഷറർ ശ്രീ.എം.ശങ്കരനാരായണൻ സ്വാഗതം ആശംസിക്കുകയും യൂണിറ്റ് സെക്രട്ടറി ശ്രീ.എ.കെ.ശശിധരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ശാസ്ത്രാവബോധ ക്യാമ്പയിന്റെ ഭാഗമായി മുള്ളൂർക്കര NSS ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്രപ്രഭാഷണം സംഘടിപ്പിച്ചു .ശ്രീ കെ.എൻ . വിഷ്ണു, റിസർച്ച് ഫെലോ, C MET *ചാന്ദ്രദിനം* എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.  മുള്ളൂർക്കര NSS സ്കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ പ്രധാന അധ്യാപിക വീണ വേണുഗോപാൽ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി തോമസ് തരകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ഉഷ ടീച്ചർ സ്വാഗതവും ജി.പുഷ്പ ടീച്ചർ നന്ദിയും പറഞ്ഞു.  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗം ടി.എസ്. നിർമൽ കുമാർ, വടക്കാഞ്ചേരി മേഖല കമ്മറ്റി വൈസ് പ്രസിഡന്റ് എം.വി ശ്രീദേവി , യൂണിറ്റ് സെക്രട്ടറി അനിൽ കുമാർ പി.കെ., യൂണിറ്റ് പ്രസിഡണ്ട് സി.ജെ. പോൾ, ജോയിന്റ് സെക്രട്ടറി കെ.ജയകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *