പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം: സംഘാടകസമതി രൂപീകരിച്ചു

0

jillasammel-sangadaka

കോലഴി: ഏപ്രില്‍ 8, 9 തിയതികളില്‍ കോലഴി ചിന്മയ മിഷ്യന്‍ കോളജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാസമ്മേളനത്തിന് സംഘാടക സമിതിയായി. കോലഴി ഗ്രാമീണ വായനശാലയില്‍ ഫെബ്രുവരി 5ന് വൈകീട്ട് 5ന് നടന്ന യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രഫ. സി.ജെ. ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.എ മണി അധ്യക്ഷത വഹിച്ചു. ലോഗോ എ.എ. ബോസ് പ്രകാശനം ചെയ്തു. യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ ഐ.ബി. സന്തോഷ്, സുനിതാ വിജയഭാരത്, കെ.ജെ. ചാണ്ടി, എം.ടി സെബാസ്ററ്യന്‍, ജെസ്സി വിത്സന്‍, കെ.എസ്. അജിത്ത്, ലക്ഷ്മി വിശ്വംഭരന്‍, പരിഷത്ത് ജില്ലാസെക്രട്ടറി കെ.എസ്. സുധീര്‍, പ്രൊഫ.കെ.ആർ.ജനാർദ്ദനൻ, എം.ആര്‍. കൃഷ്ണന്‍കുട്ടി, എ.ഐ.ടി.യു.സി ദേശീയ കമ്മിറ്റി അംഗം എ.എന്‍. രാജന്‍ എന്നിവര്‍ സംസാരിച്ചു.
കോലഴി യൂണിറ്റ് പ്രസിഡന്റ് സി.ബാലചന്ദ്രന്‍ സ്വാഗതവും ഒല്ലൂക്കര മേഖല സെക്രട്ടറി ടി.വി ഗോപിഹാസന്‍ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാനായി എ.പി ശങ്കരനാരായണനെയും ജനറല്‍ കണ്‍വീനറായി സി.ബാലചന്ദ്രനെയും തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: പി.കെ.ബിജു എം.പി, അനില്‍ അക്കര എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, കോലഴി പഞ്ചായത്ത് പ്രസിഡന്റ്, എ.ജെ.ഷാജു, പി.എം. സുരേഷ്ബാബു, ഡോ.ജി.മുകുന്ദന്‍, പ്രൊഫ.സി.ജെ. ശിവശങ്കരന്‍, ജോയിന്റ് കണ്‍വീനര്‍: കെ.വി. ആന്‍റണി സബ് കമ്മിറ്റി ഭാരവാഹികള്‍ : അഡ്വ.കെ. സൂരജ്, സി.മോഹന്‍ദാസ്, സി.ടി അജിത്ത് കുമാര്‍, എം.കെ. മനോജ്, ഡോ.വി.ജി ഗോപാലകൃഷ്ണന്‍, കെ.കെ. ആനന്ദ്, എം.ആര്‍. കൃഷ്ണന്‍കുട്ടി, മേരി ഹെര്‍ബര്‍ട്ട്, ഡോ.എസ്.എന്‍.പോറ്റി, ടി. സത്യനാരായണന്‍, ഡോ.ടി.ആര്‍ ശിവശങ്കരന്‍, പി.പി. പ്രശാന്ത്, കെ.ജെ.ചാണ്ടി, ചന്ദ്രസേനന്‍ മറ്റത്തോളി, എം.ടി സെബാസ്റ്റ്യന്‍, പി. അജിതന്‍, ലക്ഷ്മി വിശ്വംഭരന്‍, കെ.ബി മധുസൂദനന്‍, കെ.എം. നാരായണന്‍, എം.എന്‍. ശശിധരന്‍, എം.എന്‍. ലീലാമ്മ, പി.വി. റോസിലി, വി.എൽ.സാവിത്രി, കെ.എന്‍. മാധവന്‍.

Leave a Reply

Your email address will not be published. Required fields are marked *