പുതിയ കേരളം ജനപങ്കാളിത്തത്തോടെ – ശിൽപശാല

0

puthyakeralam-knr

കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ പരിഷദ് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു. ’13 -ാം പഞ്ചവൽസര പദ്ധതി നയസമീപനങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ‘രണ്ടാംഘട്ട ജനകീയാസൂത്രണ നടപടിക്രമങ്ങൾ’ എന്ന വിഷയത്തിൽ ജനകീയാസൂത്രണ പരിപാടി കണ്ണൂർ ജില്ലാകോർഡിനേറ്റർ പി.വി.രത്നാകരനും ‘കണ്ണൂർ ജില്ലാ വികസന മുൻഗണനകൾ’ എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ അസുത്രണസമിതി അംഗം കെ.വി.ഗോവിന്ദനും വിഷയം അവതരിപ്പിച്ചു. പതിമൂന്നാം പഞ്ചവൽസര പദ്ധതി രേഖ തയാറാക്കുന്നത് സംബന്ധിച്ച അവതരണവും ചർച്ചയും നടന്നു. 20 പഞ്ചായത്തുകളിൽ നിന്നും 4 മുൻസിപാലിറ്റികളിൽ നിന്നും കണ്ണൂർ കോർപറേഷൻ നിന്നുമായി 65 പ്രതിനിധികൾ പങ്കെടുത്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, രവീന്ദ്രൻ തൊടിക്കളം, സി.ചന്ദ്രൻ മാസ്റ്റർ, കെ.വി. ജാനകി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കുടിവെള്ളം, മാലിന്യ സംസ്കരണം, കൃഷി, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം ഊർജം എന്നീ മേഖലകളിൽ തനത് പരിപാടികൾ രൂപപെടുത്തുന്നതിന് ശില്പശാല സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *