തെളിഞ്ഞ ബുദ്ധിയാണ് ശാസ്ത്രം – പ്രൊഫ.അനില്‍ ചേലമ്പ്ര

0
palakkad-pravarthaka
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.അനില്‍ ചേലമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.

തൃത്താലഃ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് തൃത്താല ഡി.കെ.ബി.എം.എം. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒക്ടോ 29ന് നടന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകള്‍ കോര്‍ത്തിണക്കിയ രാജീവ് കാറല്‍മണ്ണ അവതരിപ്പിച്ച കാവ്യമാലികയോടെയാണ് പ്രവര്‍ത്തക ക്യാമ്പ് ആരംഭിച്ചത്. ശാസ്ത്രവും നവോത്ഥാനവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ.അനില്‍ ചേലേമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തെളിഞ്ഞ ബുദ്ധിയാണ് ശാസ്ത്രം. കൊളോണിയല്‍ കാ ലഘട്ടത്തിലാണ് സയന്‍സ് ഇന്നത്തെ രീതിയില്‍ നമ്മുടെ നാട്ടില്‍ വന്നതെന്ന് പ്രൊഫ.അനില്‍ പറഞ്ഞു. ജില്ലാ പ്രസി ഡണ്ട് പി.അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ എ.കൃഷ്ണകുമാര്‍ സ്വാഗതവും കണ്‍വീനര്‍ വി.എം.രാജീവ് നന്ദിയും രേഖപ്പെടുത്തി. വി.എം.ബാലന്‍ മാസ്റ്റര്‍ ആശംസയര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പരിഷത്ത് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തക ക്യാമ്പിന്റെ പ്രാധാന്യം വിശദീകരിച്ചു. ജില്ലാസെക്രട്ടറി കെ.എസ്.സുധീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.എസ്.നാരായണന്‍ കുട്ടി വരവുചെലവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി.സാബു സംഘടനാരേഖ അവതരിപ്പിച്ചു. വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ വിവിധ കേന്ദ്രങ്ങളില്‍ ‘ജലസുരക്ഷ ജീവസുരക്ഷ’ എന്ന വിഷയത്തില്‍ ജനസംവാദം നടന്നു. ഒക്ടോബര്‍ 30ന് ഐ.ടി.സാധ്യതകളെക്കുറിച്ചുള്ള ക്ലാസ് നടന്നു.
പ്രവര്‍ത്തക ക്യാമ്പിന്റെ ഭാ ഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സോപ്പു പരിശീലനം, സ്കൂളിലെ കുട്ടികള്‍ നടത്തിയ ഭാരതപ്പുഴ പഠനം, പരിഷത്ത് ഉല്പന്നങ്ങളുടേയും പുസ്തകങ്ങളുടേയും പ്രദര്‍ശനം എന്നിവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *