പൂക്കൾ.. പൂമ്പാറ്റകൾ ഏകദിന പഠനക്യാമ്പ്

0

കാസര്‍ഗോഡ് : ശാസ്ത്രസാഹിത്യ പരിഷത്ത്, നിടുംബ ഇ.കെ.നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പൂക്കൾ. പൂമ്പാറ്റകൾ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നമ്മുടെ നാട്ടിൽ കാണുന്ന വ്യത്യസ്ത തരം പൂമ്പാറ്റകളേയും ലാർവകളേയും നേരിട്ടു കാണാൻ ശൂലാപ്പിൻകാവിലേക്ക് പഠനയാത്ര നടത്തി. പ്രശസ്ത പരിസ്ഥിതി -ശലഭ നിരീക്ഷകൻ വി.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.രാഘവൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, കെ.പ്രേംരാജ്, കെ.രാധാകൃഷ്ണൻ, പി.അനിൽകുമാർ, കെ.വി.കരുണാകരൻ, മനീഷ് തൃക്കരിപൂർ, പി.ധനേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *