ഗ്രാമശാസ്ത്ര ജാഥയ്ക്ക് കാഞ്ഞങ്ങാട് മേഖലയിൽ തുടക്കമായി

0

ജാഥാ ലീഡർ പ്രൊ .എം ഗോപാലന് പതാക കൈമാറിക്കൊണ്ട് ചരിത്ര ഗവേഷകൻ ഡോ.സി ബാലൻ ജാഥ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലത്തറ :
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയ്ക്ക് കാഞ്ഞങ്ങാട് മേഖലയിൽ തുടക്കമായി. അമ്പലത്തറ യൂണിറ്റിൽ നടന്ന ചടങ്ങിൽ ജാഥാ ലീഡർ പ്രൊ.എം.ഗോപാലന് പതാക കൈമാറിക്കൊണ്ട് ചരിത്ര ഗവേഷകൻ ഡോ.സി.ബാലൻ ജാഥ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വി.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സി.കെ. സബിത , ഏ.വി.കുഞ്ഞമ്പു എന്നിവരും പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.ടി. കാർത്തായണി, ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണൻ എന്നിവരും സംസാരിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം കെ.പ്രേംരാജ് ജാഥാ വിശദീകരണം നടത്തി.സംഘാടക സമിതി ചെയർമാൻ ഏ എം. ജോർജ്ജ് സ്വാഗതം പറഞ്ഞ ചടങ്ങിന് മേഖലാ സെക്രട്ടറി വി.മധുസൂദനൻ നന്ദി പറഞ്ഞു. തുടർന്ന് മേഖലയിലെ കലാകാരൻമാർ അവതരിപ്പിച്ച ചോദ്യം എന്ന നാടകവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *