ഗ്രാമങ്ങളിൽ തരംഗമായ് ശാസ്ത്ര കലാജാഥ

0

തൃക്കരിപ്പൂർ മേഖല നാടകാവതരണത്തിൽ നിന്ന്

ശാസ്ത്രബോധത്തിന്റെ പടപ്പാട്ടുമായി ജനാർദ്ദനനും കുടുംബവും .

പിലിക്കോട് :
“സിന്ധു നദീതട സംസ്കാരത്തിൽ
സിരയിലുയിർത്തവളി ന്ത്യാ …
പന്തത്തിൻ തീത്തളിരിൽ നിന്നു
വെളിച്ചം പൂത്തവളിന്ത്യ”…….. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധത്തിന്റെ പടപ്പാട്ടുമായി ജനാർദ്ദനനും കുടുംബവും .
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ മേഖലയിൽ പര്യടനം നടത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയിലാണ് കാരിയിലെ പത്രവിതരണക്കാരനും പരിഷത്ത് പ്രവർത്തകനുമായ ജനാർദ്ദനനും ഭാര്യ ലിനിയും മകൾ ദി ഹാനയും ചോദ്യം ?എന്ന ലഘു നാടകത്തിലൂടെ കാണികളുടെ കയ്യടി നേടുന്നത്. തൊഴിലുറപ്പ് മാറ്റായ ലിനിയും കുട്ടമത്ത് ഗവ. ഹൈസ്കൂൾ എട്ടാം തരം വിദ്യാർഥിനിയായ ദിഹാനയും ഇരുപത് മിനുട്ട് ദൈർഘ്യമുള്ള നാടകത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ബഹു സ്വരതയും അട്ടിമറിച്ച് ഇന്ത്യയെ ഇന്ത്യയല്ലാതാക്കുന്ന ഭരണാധികാരികളുടെ തനി നിറം വരച്ചു കാട്ടുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ജിനോ ജോസഫ് ആണ് . എം.എം. സചീന്ദ്രന്റെ വരികൾക്ക് കോട്ടക്കൽ മുരളി സംഗീതം പകർന്നു. ഒ.പി. ചന്ദ്രൻ ,
രാമചന്ദ്രൻ പാട്ടത്തിൽ, ഭരതൻ പിലിക്കോട് എന്നിവരും അണിയറയിലുണ്ട്. പി.പി. രാജൻ മാഷാണ് കലാ ടീമിന്റെ കൺവീനർ. മൂന്നു ദിവസങ്ങളിലായി മേഖലയിലെ 12 കേന്ദ്രങ്ങളിൽ കലാ സംഘം നാടക മവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *