പരിഷത്ത് ഗ്രാമശാസ്ത്ര പദയാത്രക്ക് കാസർകോട് മേഖലയിൽ തുടക്കമായി

0

ജാഥാ ഉദ്ഘാടനം എം ദിവാകരൻ

കുറ്റിക്കോൽ: പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര പദയാത്രക്ക് കാസർകോട് മേഖലയിൽ തുടക്കമായി. പടുപ്പിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം എം.. ദിവാകരൻ ഉദ്ഘാടനംചെയ്തു.സംഘാടക സമിതി ചെയർമാൻ കെ.എൻ രാജൻ അധ്യക്ഷത വഹിച്ചു.നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ശോഭനകുമാരി, സ്ഥിരം സമിതി ചെയർമാൻ ഷമീർ കുമ്പക്കോട്, പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി.സുകുമാരൻ ,ജില്ലാ കമ്മിറ്റിയംഗം കെ ബാലകൃഷ്ണൻ.മേഖല പ്രസിഡണ്ട് സുരേഷ് പയ്യങ്ങാനം സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.നാരായണൻ സ്വാഗതവും മേഖല സെക്രട്ടറി അശോകൻ ബീംബുങ്കാൽ നന്ദിയും പറഞ്ഞു. ശനിയാഴ്‌ച രാവിലെ 9.30ന് കുറ്റിക്കോലിലും 11.30 ന് മുന്നാടും ഉച്ചക്ക് 1 മണിക്ക് കുണ്ടംകുഴിയിലും വൈകിട്ട് 4 മണിക്ക് പെർലടുക്കയിലും പദയാത്രക്ക് സ്വീകരണം നൽകും. സമാപന സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ജി-അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *