കണ്ണൂര്‍‌ ജില്ലാസമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ : 2017 മാര്‍ച്ച് മാസത്തില്‍ ശ്രീകണ്ഠപുരത്ത് നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റോയല്‍ മിനിഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വി.വി.ശ്രീനിവാസന്‍, കെ.കെ.രവി, പി.കുഞ്ഞിക്കണ്ണന്‍. പി.കെ.മധുസൂദനന്‍, കെ.സഹദേവന്‍ , അഡ്വ:കെ.കെ.രത്നകുമാരി, കെ.വി.ഗീത എ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സിക്രട്ടറി എം.ദിവാകരന്‍ സ്വാഗതവും കെ.കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നഗര വികസനത്തിന്റെ പ്രശ്നങ്ങൾ എന്ന വിഷയത്തില്‍ സെമിനാര്‍, വീട്ടുമുറ്റ ശാസ്ത്ര ക്ലാസുകള്‍, യുവസംഗമം, ബാലോല്‍സവം, പൊതു വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ പ്രദര്‍ശനം, -ശാസ്ത്ര കലാജാഥ തുടങ്ങിയ അനുബന്ധപരിപാടികള്‍ നടക്കും. പുസ്തകം, ചൂടാറാപ്പെട്ടി, സോപ്പ് തുടങ്ങിയ ഉല്‍പന്ന പ്രചരണത്തിലൂടെ
സാമ്പത്തികം കണ്ടെത്തും. മു

നിസിപ്പല്‍ ചെയര്‍മാന്‍ പി പി രാഘവന്‍ ചെയര്‍മാനും കെ കെ രവി ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ