തെരുവുനായ ആക്രമണം കണ്ണൂര്‍ ജില്ല വിവരശേഖരണത്തിന്

കണ്ണൂർ :കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു തൽസ്ഥിതി വിവര ശേഖരണം സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ചാണ് പഠന പരിപാടി നടക്കുന്നത്. 2023 ജൂലായ് 2 ഞായറാഴ്ച ഉച്ച മുതൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ തലങ്ങും വിലങ്ങും നടന്ന് വിവരങ്ങൾ ശേഖരിക്കും. ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ വിവര ശേഖര സംഘത്തിൽ ഉണ്ടാകും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതി തയ്യാറാക്കുന്നതിന് ശേഖരിച്ച വിവരങ്ങൾ കൈമാറും. ഇതു സംബന്ധിച്ച് കണ്ണൂരിൽ ചേർന്ന വികസന വിഷയ സമിതി യോഗത്തിൽ കില കോർഡിനേറ്റർ പി.വി.രത്നാകരൻ അധ്യക്ഷനായിരുന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ ആമുഖ വിവരങ്ങൾ അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന ട്രഷറർ പി.പി ബാബു, ജില്ലാ പ്രസിഡണ്ട് കെ.പി പ്രദീപ് കുമാർ , സിക്രട്ടറി പി.റ്റി.രാജേഷ്, കെ.കെ സുഗതൻ , പി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു .വികസന വിഷയ സമിതി കൺവീനർ ജയകുമാർ പന്തക്ക സ്വാഗതവും സതീശൻ കസ്തുരി നന്ദിയും പറഞ്ഞു.
എനിക്ക് തോന്നിയ ഒരുകാര്യം എന്തുകൊണ്ട് സംസ്ഥാനം മുഴുവൻ ഒരു ഡിജിറ്റൽ സർവ്വേ പോലെ ഒരു പ്ലാറ്റ്ഫോം ഉപയോഗിച്ച് ചെയ്ത്കൂടാ…🤷🏻♂️