ഒക്ടോബർ 15 നു നടന്ന കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം രാവിലെ  10 നു  പടി കടുങ്ങല്ലൂർ ഗവ ഹൈസ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറ്റെടുത്തു  നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ പ്രസക്തി അദ്ദേഹം എടുത്തു പറഞ്ഞു . മുൻ  ഹെഡ് മിസ്ട്രസും സ്വാഗത    സംഘം ചെയർപേഴ്‌സനുമായ എസ് ജയശ്രീ ടീച്ചർ  അദ്ധ്യക്ഷയായിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ ആർ രാധാകൃഷ്ണൻ ആമുഖം പറഞ്ഞു. സ്‌കൂൾ  ഹെഡ് മിസ്ട്രസ്   മിനി പി ബി, പി ടി എ പ്രസിഡന്റ് നിസാർ പി എം, പഞ്ചായത്ത് ആസൂത്രണ സമിതി കോർഡിനേറ്റർ പി കെ അരവിന്ദാക്ഷൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുപ്പത്തടം യൂണിറ്റ് സെക്രട്ടറി ജയപാലൻ വി സ്വാഗതവും ഹരീന്ദ്രൻ പി ബി  നന്ദിയും പറഞ്ഞു .
കൂടൽ ശോഭൻറെ നേതൃത്വത്തിലുള്ള കൂട്ടപ്പാട്ടോടെ വിജ്ഞാനോത്സവം ആരംഭിച്ചു. ജില്ലാ കമ്മറ്റി അംഗം എസ്  എസ് മധു മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ വിശദീകരിച്ചു .  സജീവമായ മഞ്ഞുരുക്കൽ പ്രവർത്തനങ്ങളിലൂടെ ഐ വി സോമൻ  കൂട്ടുകാർക്കു പുതിയ ഉണർവേകി. തുടർന്നു എൽ പി , യു  പി , എച്ച് എസ് വിഭാഗങ്ങളിലായി വിവിധ ഗ്രൂപ്പുകളിൽ സെൽഫ് , പിയർ , മെന്റർ വിലയിരുത്തൽ പ്രവർത്തനങ്ങൾ   നടന്നു. 2  അദ്ധ്യാപകരും 8 അദ്ധ്യാപക വിദ്യാർത്ഥികളും 6 പരിഷദ്  പ്രവർത്തകരും മൂല്ല്യ നിർണ്ണയ പ്രവത്തനങ്ങൾക്കു നേതൃത്വം  നൾകി.
രാവിലെ 11 നു നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ആലുവ വിദ്യാഭ്യാസ സമിതി ചെയർമാൻ എം  ജയൻ ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികളും അതോടൊപ്പം പാഠ്യ പദ്ധതി ചർച്ചകളിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും പങ്കുവച്ചു . കൂടൽ ശോഭൻ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തി.
ഉച്ചക്ക് ശേഷം വിവിധ കളികളോടെ ആരംഭിച്ച വിജ്ഞാനോത്സവത്തിൽ   ഡോ. എം പി വാസുദേവൻ വിവിധ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ സൂര്യ ഗ്രഹണ നിരീക്ഷണത്തിനുള്ള സാധ്യതകൾ പരിചയപ്പെടുത്തിയത് ഏറെ ആകർഷകമായി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനമായി പരിഷദ്പ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി പി ബി , ഡോ എം പി വാസുദേവൻ , കൂടൽ ശോഭൻ , മുപ്പത്തടം  സമാജം വായന ശാല സെക്രട്ടറി പി ആർ ഉണ്ണി കൃഷ്ണൻ  തുടങ്ങിയവർ  സമ്മാന  ദാനം നിർവഹിച്ചു . മുപ്പത്തടം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അതുല്യ സോമൻ നന്ദി പറഞ്ഞു.  തുടർന്നു   മധുര പലഹാര വിതരണത്തോടെ വിജ്ഞാനോത്സവം സമാപിച്ചു .
66 കുട്ടികൾ പങ്കെടുത്തു , കടുങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് അബ്‌ദുൾ റഹ്‌മാൻ ബി കെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *